Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപിക്ക് തിരിച്ചടി! എംഎല്‍എയ്ക്കായി ദില്ലിയില്‍ വാതില്‍ തുറന്നിട്ട് കോണ്‍ഗ്രസ്!

ദില്ലി: ചാന്ദിന് ചൗക്കില്‍ നിന്നുള്ള എഎപി എംഎല്‍എയായ അല്‍ക്ക ലംബയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന നേതൃത്വം. അല്‍ക്കയ്ക്ക് എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസില്‍ ചേരാമെന്ന് ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.

 21-alka-lamba-15526498

അല്‍ക്ക കോണ്‍ഗ്രസ് കുടുംബാംഗം തന്നെയാണ്. കോണ്‍ഗ്രസിനെ തള്ളി പറഞ്ഞ് പുറത്തുപോയവര്‍ പാര്‍ട്ടിയിലേക്ക് പിന്നീട് മടങ്ങി വരാന്‍ തിരുമാനിച്ചാല്‍ കോണ്‍ഗ്രസ് അതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയേ ഉള്ളൂവെന്നും ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേരാനുല്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ച് അല്‍ക്ക രംഗത്ത് വന്നിരുന്നു. തന്നെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യറാണെങ്കില്‍ പോകുമെന്നായിരുന്നു അല്‍ക്ക ലംബ വെള്ളിയാഴ്ച്ച വ്യക്തമാക്കിയത്.

കോണ്‍ഗ്രസുമായി സഖ്യത്തിനായി ആംആദ്മി യാചിക്കുകയാണ്. പാര്‍ട്ടിയുടെ ദൗര്‍ബല്യം പൂര്‍ണ്ണമായും തുറന്നുകാട്ടുന്നതാണ് ഈ യാചന. ദില്ലിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും ഇത് തന്നെയാണ് സ്ഥിതിയെന്നും അല്‍ക്ക ലംബ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+