കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യാ വിധിയിലെ 'വിശ്വാസം' ശബരിമല വിധിയും മാറ്റിക്കുറിക്കുമോ?

Google Oneindia Malayalam News

ദില്ലി: പതിറ്റാണ്ടുകൾ നീണ്ട അയോധ്യ തർക്കത്തിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17നകം രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ വിധികളും സുപ്രീം കോടതി പ്രസ്താവിച്ചേക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിലെ കോടതി നിലപാടാണ് ഇനി കാത്തിരിക്കുന്നത്.

രാമക്ഷേത്രം ഉടൻ? ക്ഷേത്രത്തിന് ശിലകളൊരുക്കാൻ 250 വിദഗ്ധ തൊഴിലാളികളെത്തുമെന്ന് ഹനുമാൻയാദവ്!രാമക്ഷേത്രം ഉടൻ? ക്ഷേത്രത്തിന് ശിലകളൊരുക്കാൻ 250 വിദഗ്ധ തൊഴിലാളികളെത്തുമെന്ന് ഹനുമാൻയാദവ്!

അയോധ്യക്കേസിലെ സുപ്രീം കോടതി വിധി ആചാരം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് കേസുകളേയും ബാധിച്ചേക്കുമെന്നാണ് നിയമ വിദഗ്ദർ വിലയിരുത്തുന്നത്. ഇതോടെ ശബരിമലക്കേസിലും അയോധ്യ വിധിയിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ സ്വാധീനിച്ചേക്കുമെന്നാണ് കരുതുന്നത്.

അയോധ്യ വിധി ഇങ്ങനെ

അയോധ്യ വിധി ഇങ്ങനെ


അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകുന്നതാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മുസ്ലിം വിഭാഗത്തിന് അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് 5 ഏക്കർ ഭൂമി കൈമാറണം. 1992ൽ ബാബ്റി മസ്ജിദ് തകർത്തതും 1949ൽ രാമവിഗ്രഹം കൊണ്ടുവച്ചതും നിയമലംഘനങ്ങളാണെന്ന് കോടതി വിധിയിൽ കുറ്റപ്പെടുത്തി. ക്ഷേത്ര നിർമാണത്തിനായി മൂന്ന് മാസത്തിനകം കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണം. തർക്ക മന്ദിരത്തിന്റെ അകത്തേയും പുറത്തേയും മുറ്റങ്ങൾ ഇനി ട്രസ്റ്റിന് കീഴിലാകും.

ശബരിമലയിൽ പ്രതിഫലിക്കുമോ

ശബരിമലയിൽ പ്രതിഫലിക്കുമോ

ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളുമാണ് പുന: പരിശോധനാ ഹർജി സമർപ്പിച്ചിരിക്കുന്നത്. 57 റിവ്യൂ ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ശബരിമല കേസിലെ പ്രധാനവാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ്. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്കെതിരാണെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്.

 എതിർ അഭിപ്രായം

എതിർ അഭിപ്രായം

ശബരിമല കേസ് പരിഗണിച്ച ഭരണ ഘടനാ ബെഞ്ചിലും അംഗങ്ങളായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും. ഏകകണ്ഠമായാണ് സുപ്രീം കോടതി അയോധ്യ വിധി പ്രഖ്യാപിച്ചത്. എല്ലാ അംഗങ്ങൾക്കും വിധിയിലെ കണ്ടെത്തലുകളോട് ഏക അഭിപ്രായമാണ്. ശബരിമലയിൽ സത്രീ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് ഭിന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. അയോധ്യക്കേസിൽ വിശ്വാസം, ആചാരം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ശബരിമലക്കേസിലും സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നിരീക്ഷണങ്ങൾ ഇങ്ങനെ?

നിരീക്ഷണങ്ങൾ ഇങ്ങനെ?

രാമജന്മഭൂമി നിയമപരമായ വ്യക്തിത്വമായി കണക്കാക്കാനാകില്ല. എന്നാൽ പ്രതിഷ്ഠയ്ക്ക് നിയമപരമായി നിലനിൽക്കുന്ന വ്യക്തിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. ആർത്തവമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുതെന്ന വിശ്വാസത്തെ കേന്ദ്രീകരിച്ചാണ് അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നുമുള്ള വിശ്വാസത്തെ കേന്ദ്രീകരിച്ചാണ് ശബരിമല പ്രശ്നം. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത്. വിശ്വാസം പ്രധാനമാണെന്നും പ്രതിഷ്ഠയ്ക്ക് അധികാരങ്ങളുണ്ടെന്ന കോടതി നിരീക്ഷണം ശബരിമല കേസിലും നിർണായകമാകുമെന്നാണ് കരുതുന്നത്.

നട തുറക്കും

നട തുറക്കും

ശബരിമലയിൽ നവംബർ 16ന് മണ്ഡലകാല- മകരവിളക്ക് പൂജകൾക്കായി നട തുറക്കും. തീർത്ഥാടന കാലത്തേയ്ക്കുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന ഒരുക്കങ്ങളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് നാടകീയ സംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.

English summary
Will Ayodhya verdict influence Sabarimala review petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X