കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാര്‍ താഴെ വീണ തൊട്ട് പിന്നാലെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ പിരിഞ്ഞത്. സഖ്യത്തിനുള്ളിലെ ഭിന്നതയാണ് സര്‍ക്കാര്‍ താഴെ വീഴാന്‍ ഒരു പരിധി വരെ കാരണമാതെന്ന് ഇരു പാര്‍ട്ടിയിലേയും നേതാക്കള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതോടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസും കോണ്‍ഗ്രസും പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജോളിയുടെ മക്കളുടെ മൊഴി; പൊന്നാമറ്റത്തെത്തി രേഖകള്‍ എടുത്ത പിന്നാലെ, നിര്‍ണായക തെളിവ്?ജോളിയുടെ മക്കളുടെ മൊഴി; പൊന്നാമറ്റത്തെത്തി രേഖകള്‍ എടുത്ത പിന്നാലെ, നിര്‍ണായക തെളിവ്?

കോണ്‍ഗ്രസ് ബന്ധം ഉപക്ഷിച്ച ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കാന്‍ ഒരുക്കമാണെന്നാണ് എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡയുടെ ബിജെപി അനുകൂല പ്രതികരണങ്ങള്‍ പുതിയ രാഷ്ട്രീയ നീക്കത്തിന്‍റെ സൂചനയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേയാണ് കുമാരസ്വാമിയുടേയും പ്രതികരണം. വിശദാംശങ്ങളിലേക്ക്

മോദിയെ പുകഴ്ത്തി

മോദിയെ പുകഴ്ത്തി

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച പിന്നാലെ ജെഡിഎസ് ബിജെപിയുമായി അടുക്കുകയാണെന്ന ചര്‍ച്ചകള്‍ കര്‍ണാടക രാഷ്ട്രീയ ഇടനാഴികളില്‍ സജീവമായിരുന്നു. മോദിയെ കടന്നാക്രമിക്കുന്ന ദേവഗൗഡ ബിജെപിക്കെതിരായ നിലപാട് മയപ്പെടുത്തിയതാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഗുജറാത്ത് സന്ദര്‍ശിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ നിര്‍മ്മാണത്തില്‍ മോദിയെ പുകഴ്ത്തിയ ദേവഗൗഡ ചെന്നൈയില്‍ മാമല്ലാപുരത്ത് കടല്‍തീരത്ത് മോദി നഗ്നപാദനായി നടന്നതിനേയെല്ലാം പ്രശംസിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നു.

മൃദുസമീപനം

മൃദുസമീപനം

പ്രളയ ദുരിതാശ്വാസം നല്‍കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയെ കോണ്‍ഗ്രസ് നിയമസഭയില്‍ കടന്നാക്രമിച്ചപ്പോള്‍ പൊതുവേ മൃദുസമീപനമായിരുന്നു ബിജെപിക്കെതിരെ ജെഡിഎസ് സ്വീകരിച്ചിരുന്നത്. ഇത്തരം നിലപാടുകള്‍ അവര്‍ ബിജെപിയുമായി അടുക്കുകയാണെന്ന ചര്‍ച്ചകള്‍ക്ക് കാരണമായി.

പിന്തുണയ്ക്കാം

പിന്തുണയ്ക്കാം

ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ആവശ്യമെങ്കില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എച്ച്ഡി കുമാരസ്വാമി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായില്ലേങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് കുമാരസ്വാമി പറഞ്ഞത്.

ഇടക്കാല തിരഞ്ഞെടുപ്പ്

ഇടക്കാല തിരഞ്ഞെടുപ്പ്

സംസ്ഥാനം ഇപ്പോഴും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് കൂടി വഴിയൊരുങ്ങുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ സാധിച്ചില്ലേങ്കില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം ജെഡിഎസ് പരിഗണിക്കും, ബെംഗളൂരുവില്‍ കുമാരസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആഭ്യന്തര തര്‍ക്കം

ആഭ്യന്തര തര്‍ക്കം

സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് മുന്‍പ് വരെ ബിജെപിയെ കടന്നാക്രമിച്ചിരുന്ന കുമാരസ്വാമി 2 മാസങ്ങള്‍ക്കിപ്പുറം ബിജെപിക്കെതിരായ നിലപാട് മയപ്പെടുത്തിയത് പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ജെഡിഎസിലെ 3 എംഎല്‍എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

വാളെടുത്ത് നേതാക്കള്‍

വാളെടുത്ത് നേതാക്കള്‍

സര്‍ക്കാരിന്‍റെ പതനത്തിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കണമെന്ന ആവശ്യം ചില ജെഡിഎസ് നേതാക്കള്‍ ഉയര്‍ത്തിയെങ്കിലും നേതൃത്വം അത് തള്ളിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ജെഡിഎസിന്‍റെ കുടുംബാധിപത്യത്തിനെതിരേയും ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മലേഷ്യന്‍ ട്രിപ്പ്

മലേഷ്യന്‍ ട്രിപ്പ്

പാര്‍ട്ടിയോട് ഇടഞ്ഞ് എട്ട് എംഎല്‍എമാരെങ്കിലും മറുകണ്ടം ചാടിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീമായതോടെ തങ്ങളുടെ എംഎല്‍എമാരെ കൊണ്ട് മലേഷ്യയിലേക്ക് ട്രിപ്പ് പോകാന്‍ ഒരുങ്ങുകയാണ് കുമാരസ്വാമി. അതേസമയം ഇതില്‍ നിന്ന് നിരവധി പേര്‍ വിട്ട് നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുമാരസ്വാമിയുടെ മറുപടി

കുമാരസ്വാമിയുടെ മറുപടി

മാത്രമല്ല ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരിത്തില്‍ ഏറുമോയെന്ന ഭയം കുമാരസ്വാമിക്ക് ഉണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇനിയൊരു തവണ കൂടി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സാധ്യതയില്ലെന്നിരിക്കെ വീണ്ടും അധികാരത്തിലേറണമെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കേണ്ടി വരുമെന്ന ഭയം കുമാരസ്വാമിക്ക് ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. നിലവില്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ തുടരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 6 സീറ്റെങ്കിലും ബിജെപിക്ക് ലഭിച്ചില്ലേങ്കില്‍ സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമാകും.

കാലാവധി തികയ്ക്കില്ല

കാലാവധി തികയ്ക്കില്ല

അതേസമയം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബിജെപിയോട് താന്‍ മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്ന് കുമാരസ്വാമി പ്രതികരിച്ചു.ഫോണ്‍ ടാപ്പിങ്ങ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭയന്നാണ് താന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് ചിലര്‍ വ്യാഖ്യാനിച്ചേക്കാം. എന്നാല്‍ തന്നെ ഇത്തരം വിഷയങ്ങളിലൊന്നും തന്നെ വീഴ്ത്താന്‍ ആര്‍ക്കും കഴിയില്ല. തനിക്ക് ബിജെപിയോട് സ്നേഹോ വിരോധമോ ഇല്ല. ഇപ്പോഴും ഞാന്‍ പറയുന്നു ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ല, കുമാരസ്വാമി പറഞ്ഞു.

2004 ല്‍

2004 ല്‍

ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിക്ക് അധികാരത്തിലേറാന്‍ സഹായമൊരുക്കിയ നേതാവാണ് കുമാരസ്വാമി. 2004 ല്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ സുഗമമായി ഭരിക്കുന്നതിനിടെ എച്ച്ഡി കുമാരസ്വാമിയും 23 ദള്‍ എംഎല്‍എമാരും സഖ്യത്തിന് പാലം വലിച്ച് ദള്‍ ക്യാമ്പ് വിടുകയായിരുന്നു.

ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍

23 എന്നത് പിന്നീട് 40 ല്‍ എത്തിയതോടെ എന്‍ ധരംസിങ്ങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് -ദള്‍ സഖ്യം കര്‍ണാടകത്തില്‍ നിലംപൊത്തി. ഇതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആദ്യമായി അധികാരം പിടിക്കാനായി. അന്ന് കുമാരസ്വാമിയെ ബിജെപി മുഖ്യമന്ത്രിയാക്കി. ബിഎസ് യെദ്യൂരപ്പ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായി.

സുരേഷ് ഗോപി കേന്ദ്രമന്ത്രി? അന്ന് സുരേഷ് ഗോപി പറഞ്ഞു, അമിത് ഷാ നല്‍കി.. ഇന്ന്?

English summary
Will back BJP if it falls short after by election says HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X