Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേനയും മോദിയെ ട്രോളിത്തുടങ്ങി... ഒബാമ ഇന്ത്യയില്‍ താമസമാക്കുമെന്ന്!!!

മുംബൈ: എന്‍ഡിഎയിലെ ഘടകകക്ഷിയാണ് ശിവസേന. എന്നാല്‍ അടുത്തകാലത്തായി ഏറ്റവും വലിയ മോദി വിമര്‍ശകരായി അവര്‍ മാറിയിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശത്തെ പരിഹസിച്ച് ഇഷ്ടം പോലെ ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഏതാണ്ട് ഒരു ട്രോള്‍ പോലെയാണ് ശിവസേന ഇപ്പോള്‍ ശിവസേന മോദിയെ പരിഹസിച്ചിരിയ്ക്കുന്നത്.

കാര്യങ്ങള്‍ ഇക്കണക്കിനാണ് പോകുന്നതെങ്കില്‍ ബരാക്ക് ഒബാമ പ്രസിഡന്റ് പദവിയുടെ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹം ഇന്ത്യയില്‍ താമസമാക്കിയാലും അത്ഭുതമില്ലെന്നാണ് ശിവസേനയുടെ പരിഹാസം. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ പരിഹാസം.

Modi and Obama

സാമ്‌നയില്‍ ഇത്തരം ഒരു വിമര്‍ശനം വരുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ട്രോളുകള്‍ വന്നിരുന്നു.

ഒബാമ മോദിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറി. ഇരുവരുടേയും സൗഹൃദം വളരെ ആഴത്തിലുള്ളതാണ്. പ്രസിഡന്റ് പദിവിയില്‍ നിന്നൊഴിഞ്ഞാല്‍ ഇന്ത്യയിലെ സൂറത്ത്, രാജ്‌കോട്ട്, പോര്‍ബന്ദര്‍, മണാലി, ദില്ലി തുടങ്ങി ഏതെങ്കിലും സ്ഥലത്തേയ്ക്ക് ഒബാമ കുടുംബ സമേതം താമസം മാറിയേക്കുമെന്ന് തങ്ങള്‍ അത്ഭുതപ്പെടുന്നു എന്നാണ് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ എഴുതിയിട്ടുള്ളത്.

മോദിയ്ക്ക് മാത്രമല്ല, അമേരിയ്ക്കയ്ക്കും ഉണ്ട് ശിവസേനയുടെ വിമര്‍ശനം. പാകിസ്താനോടും ഇന്ത്യയോടും അമേരിയ്ക്ക കാണിയ്ക്കുന്ന ഇരട്ടത്താപ്പ് തിരിച്ചറിയണം എന്നാണ് ശിവസേന പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+