ഇന്ദിരയെ പോലും താനും കൊല്ലപ്പെടും, ബിജെപി തന്നെ കൊല്ലാനായി പിന്നാലെയുണ്ടെന്ന് കെജ്രിവാള്!!
Recommended Video
ദില്ലി: തനിക്ക് നേരെ വധശ്രമം ഏത് നിമിഷവും ഉണ്ടാവാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കടുത്ത ആരോപണങ്ങളും അതോടൊപ്പം വലിയ വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്നാണ് കെജ്രിവാള് പറഞ്ഞു. ബിജെപി തന്റെ ജീവനെടുക്കാനായി പിന്നാലെയുണ്ടെന്നും, ഒരു ദിവസം അവര്‍ തന്നെ കൊലപ്പെടുത്തുമെന്നും കെജ്രിവാള് ആരോപിച്ചു.

അതേസമയം കെജ്രിവാളിന്റെ ആരോപണം ബിജെപിക്ക് വന്‍ തിരിച്ചടിയാണ്. നേരത്തെ പലവട്ടം കെജ്രിവാളിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അടുത്തിടെ അദ്ദേഹത്തെ ഒരാള്‍ മുഖത്ത് അടിക്കുകയും ചെയ്തു. ഇതെല്ലാം ബിജെപിയാണ് ചെയ്യുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നും എഎപി പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിന് പിന്നിലെന്നുമാണ് ബിജെപി തിരിച്ചടിച്ചത്.
തന്റെ കൊലപ്പെടുത്താന്‍ പലവഴികളും ബിജെപി നോക്കുന്നുണ്ട്. ഇന്ദിരയെ കൊലപ്പെടുത്തിയ പോലെ ചിലപ്പോള്‍ തന്റെ സുരക്ഷാ ജീവനക്കാര്‍ തന്നെ എനിക്ക് നേരെ വെടിയുതിര്‍ക്കുമെന്നും കെജ്രിവാള് പറഞ്ഞു. എനിക്ക് സുരക്ഷ നല്കുന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൈമാറുന്നത് ബിജെപിക്കാണ്. അതുകൊണ്ട് തന്നെ ഏത് നിമിഷവും താന്‍ കൊല്ലപ്പെടാമെന്നും കെജ്രിവാള് പറയുന്നു.
ദില്ലിയിലെ മോത്തിനഗര്‍ മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. ചുവന്ന ടീഷര്‍ട്ട് ധരിച്ചയാള്‍ കെജ്രിവാള് സഞ്ചരിച്ച ജീപ്പിലേക്ക് ചാടിക്കയറുകയും, അദ്ദേഹത്തിന് മുഖത്ത് അടിക്കുകയുമായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്നും കെജ്രിവാള് പറഞ്ഞു.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications