കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരയെ പോലും താനും കൊല്ലപ്പെടും, ബിജെപി തന്നെ കൊല്ലാനായി പിന്നാലെയുണ്ടെന്ന് കെജ്‌രിവാള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി തന്നെ കൊല്ലാനായി പിന്നാലെയുണ്ടെന്ന് കെജ്‌രിവാള്‍

ദില്ലി: തനിക്ക് നേരെ വധശ്രമം ഏത് നിമിഷവും ഉണ്ടാവാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കടുത്ത ആരോപണങ്ങളും അതോടൊപ്പം വലിയ വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്നാണ് കെജ്രിവാള്‍ പറഞ്ഞു. ബിജെപി തന്റെ ജീവനെടുക്കാനായി പിന്നാലെയുണ്ടെന്നും, ഒരു ദിവസം അവര്‍ തന്നെ കൊലപ്പെടുത്തുമെന്നും കെജ്രിവാള്‍ ആരോപിച്ചു.

1

അതേസമയം കെജ്രിവാളിന്റെ ആരോപണം ബിജെപിക്ക് വന്‍ തിരിച്ചടിയാണ്. നേരത്തെ പലവട്ടം കെജ്രിവാളിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അടുത്തിടെ അദ്ദേഹത്തെ ഒരാള്‍ മുഖത്ത് അടിക്കുകയും ചെയ്തു. ഇതെല്ലാം ബിജെപിയാണ് ചെയ്യുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നും എഎപി പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിന് പിന്നിലെന്നുമാണ് ബിജെപി തിരിച്ചടിച്ചത്.

തന്റെ കൊലപ്പെടുത്താന്‍ പലവഴികളും ബിജെപി നോക്കുന്നുണ്ട്. ഇന്ദിരയെ കൊലപ്പെടുത്തിയ പോലെ ചിലപ്പോള്‍ തന്റെ സുരക്ഷാ ജീവനക്കാര്‍ തന്നെ എനിക്ക് നേരെ വെടിയുതിര്‍ക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. എനിക്ക് സുരക്ഷ നല്‍കുന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൈമാറുന്നത് ബിജെപിക്കാണ്. അതുകൊണ്ട് തന്നെ ഏത് നിമിഷവും താന്‍ കൊല്ലപ്പെടാമെന്നും കെജ്രിവാള്‍ പറയുന്നു.

ദില്ലിയിലെ മോത്തിനഗര്‍ മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. ചുവന്ന ടീഷര്‍ട്ട് ധരിച്ചയാള്‍ കെജ്രിവാള്‍ സഞ്ചരിച്ച ജീപ്പിലേക്ക് ചാടിക്കയറുകയും, അദ്ദേഹത്തിന് മുഖത്ത് അടിക്കുകയുമായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെപ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെ

English summary
will be assasinated like indira says arvind kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X