കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദിനെ ബലമായി ദില്ലിയിലേക്ക് തിരച്ചയച്ചു; ഒരിക്കലും മറക്കില്ല അപമാനം, തിരിച്ചുവരും

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്യുകയും പോലീസ് ബലം പ്രയോഗിച്ച് ദില്ലിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ദളിത് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും പ്രതിഷേധിക്കരുതെന്ന് ഭീഷണിപ്പെടുത്തി മടക്കി അയക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് ഹൈദരാബാദിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. തെലങ്കാനയില്‍ ഏകാധിപത്യത്തിന്റെ ഉയര്‍ന്ന തലമാണ് കണ്ടതെന്ന് ആസാദ് പറഞ്ഞു.

Ch

പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം തടഞ്ഞിരിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് വിമാനത്താവളത്തിലേക്ക് കൊണ്ടുവരികയും ദില്ലിയിലേക്ക് മടക്കി അയക്കുകയുമായിരുന്നു. ഈ അപമാനം ദളിത് സമൂഹം ഒരിക്കലും മറക്കില്ല. തെലങ്കാനയിലേക്ക് തിരിച്ചുവരുമെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു.

മെഹ്ദിപട്ടണത്തെ ക്രിസ്റ്റല്‍ ഗാര്‍ഡനിലാണ് പ്രതിഷേധ പരിപാടി തീരുമാനിച്ചത്. സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരെ ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിലെത്തിയ ആസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ ജനങ്ങള്‍ തടിച്ചുകൂടിയതോടെ ബൊല്ലാരം സ്‌റ്റേഷനിലേക്ക് മാറ്റി. പരിപാടിക്കെത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്ത് ഗോഷാമഹല്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റി. ഹൈദരാബാദില്‍ ഒട്ടേറെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാനുണ്ടായിരുന്നു ആസാദിന്. അനുമതിയില്ലാതെ നടക്കുന്ന പരിപാടിക്കാണ് ആസാദ് എത്തിയതെന്ന് പോലീസ് പറയുന്നു.

English summary
Will be back in Telangana soon': Bhim Army chief goes back to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X