കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍, വോട്ടര്‍മാര്‍ക്ക് കേന്ദ്ര മന്ത്രിയുടെ ഭീഷണി

Google Oneindia Malayalam News

ദില്ലി: വോട്ടര്‍മാര്‍ക്കെതിരെ പരസ്യമായ ഭീഷണി മുഴക്കി കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ. ബിജെപിക്കെതിരെയോ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെയോ എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും, വെറും നാല് മണിക്കൂറിനുള്ളില്‍ അവരെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പ്രചാരണം നടത്തവേയാണ് മന്ത്രിയുടെ മാഫിയ സ്റ്റെലിലുള്ള ഭീഷണി.

1

അതേസമയം മന്ത്രിയുടെ ഭീഷണി വന്‍ വിവാദമായിട്ടുണ്ട്. ഗാസിപൂരില്‍ നിന്ന് മുന്ന് തവണ വിജയിച്ച നേതാവാണ് അദ്ദേഹം. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍, നിങ്ങള്‍ക്ക് ഞാനിതാ ഉറപ്പ് നല്‍കുന്നു, നാല് മണിക്കൂറിനുള്ളില്‍ അവരുടെ വിരലുകള്‍ സുരക്ഷിതമായിരിക്കില്ല. കാണികള്‍ക്ക് മുമ്പില്‍ ഉച്ചത്തില്‍ ഭീഷണിപ്പെടുത്തിയാണ് സംസാരിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ അഴിമതിയെയും അനധികൃത സ്വത്ത് സമ്പാദനത്തെയും ഇല്ലാതാക്കും. ഒരാള്‍ക്കും ബിജെപി പ്രവര്‍ത്തകരെ വിമര്‍ശിക്കാനോ അവരുടെ നേര്‍ക്ക് നോക്കാനോ ഉള്ള ധൈര്യം ഉണ്ടാവാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവരുടെ കാര്യം പാര്‍ട്ടി നോക്കും. വിമര്‍ശിക്കുന്നവരുടെ കണ്ണുകള്‍ ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം അഴിമതിയുടെയും അക്രമത്തിന്റെയും ഭാഗമായവരെ തന്റെ മണ്ഡലത്തിലേക്ക് കൊണ്ടുവരില്ലെന്ന് മനോജ് സിന്‍ഹ പറഞ്ഞു.

അതേസമയം യുപിയില്‍ ബിജെപി നേതാക്കള്‍ എല്ലാം വലിയ വിവാദത്തില്‍ ചാടിക്കൊണ്ടിരിക്കുകയാണ്. മനോജ് സിന്‍ഹ നേരത്തെയും വിവാദ പ്രസ്താവന നടത്തിയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയില്‍ തീവ്രവാദം ഉണ്ടാവില്ലായിരുന്നെന്ന് സിന്‍ഹ പറഞ്ഞിരുന്നു. ഗാസിപൂരില്‍ ബിഎസ്പിയുടെ അഫ്‌സല്‍ അന്‍സാരിയെയാണ് അദ്ദേഹം നേരിടുന്നത്. നേരത്തെ ബിജെപി നേതാക്കളായ യോഗി ആദിത്യനാഥും മേനകാ ഗാന്ധിയും ഇത്തരം വിവാദത്തില്‍ ചാടിയിരുന്നു.

ഘാസിപ്പുർ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

ബിജെപി 60 സീറ്റില്‍ ഒതുങ്ങും.... കേന്ദ്രത്തില്‍ സര്‍ക്കാരിനെ തീരുമാനിക്കുന്നത് 122 സീറ്റുകള്‍!!ബിജെപി 60 സീറ്റില്‍ ഒതുങ്ങും.... കേന്ദ്രത്തില്‍ സര്‍ക്കാരിനെ തീരുമാനിക്കുന്നത് 122 സീറ്റുകള്‍!!

English summary
will be fixed in 4 hours union ministers open threat to bjp critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X