Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂലുകാരെ വീട്ടിൽ നിന്ന് പിടിച്ചിറക്കി പട്ടിയെ തല്ലുന്നത് പോലെ തല്ലും, ഭീഷണിയുമായി ബിജെപി നേതാവ്!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭീഷണി. ഘട്ടല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ ഭീഷണി മുഴക്കിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ഭാരതി ഘോഷ്. തൃണമൂല്‍ പ്രവര്‍ത്തകരെ പട്ടികളെ പോലെ തല്ലും എന്നാണ് ഭീഷണി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് എങ്കില്‍ അവരെ വീട്ടില്‍ നിന്നും വലിച്ചിറക്കി പട്ടിയെ തല്ലുന്നത് പോലെ തല്ലിച്ചതയ്ക്കും. അതിനായി ഉത്തര്‍ പ്രദേശില്‍ നിന്നും ആയിരം ആള്‍ക്കാരെ കൊണ്ടുവരുമെന്നും ഭാരതി ഘോഷ് ഭീഷണി മുഴക്കി.

bjp

രണ്ട് തൃണമൂല്‍ പ്രവര്‍ത്തകരെ ഭാരതി ഘോഷ് ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ പോലീസ് മേധാവി ആയിരുന്ന ഭാരതി ഷോഘ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത ആളായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ ഉടക്കി.

തുടര്‍ന്ന് മിഡ്‌നാപ്പൂരില്‍ നിന്നും ഭാരതി ഘോഷിനെ മമത ബാനര്‍ജി ട്രാന്‍സ്ഫര്‍ ചെയ്തു. 2017ല്‍ പോലീസ് സേനയിലെ സേവനം ഉപേക്ഷിച്ച ഭാരതിയെക്കുറിച്ച് ഏറെക്കാലം വിവരമൊന്നും ഉണ്ടായിരുന്നില്ല. ഈ ഫെബ്രുവരിയിലാണ് ഭാരതി ഘോഷ് ബിജെപിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തത്. അതേസമയം ഭാരതി ഘോഷിന്റെ ഭീഷണിക്കെതിരെ മമത ബാനര്‍ജി രംഗത്ത് വന്നിട്ടുണ്ട്. ഭാരതി ഘോഷ് അതിര് ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ മമത ബാനര്‍ജി അങ്ങനെ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+