'സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങും', മുന്നറിയിപ്പുമായി സോനം വാങ്ചുക്

ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്ന മുന്നറിയിപ്പുമായി സാമൂ​ഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക്. നാളത്തന്നെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ മാർച്ചോ നിരാഹാരസമരമോ നടത്തുമെന്നാണ് മുന്നറിയിപ്പ്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അടക്കമുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സോനം വാങ്ചുക്ക് സർക്കാരിനെതിരെ രംഗത്തെത്തിയത്. നേരത്തേ നീറ്റ് വിഷയത്തിലെ സിജെപി സമരത്തിൽ സോനം വാങ്ചുക്ക് നിരാഹാരം ഇരുന്നിരുന്നു.

'അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.ജന്തർ മന്തർ പ്രക്ഷോഭത്തിൽ ഐക്യവും സമാധാനവും ഉയർത്തിപ്പിടിക്കണമെന്ന് ഞാൻ ഇന്നലെ പങ്കുവെച്ച വീഡിയോയിൽ അഭ്യർത്ഥിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല', വാങ് ചുക്ക് പറഞ്ഞു.

sonam-9

ഡൽഗഹിയിൽ ഇന്ന് നിരവധി നേതാക്കൾ പ്രതിഷേധത്തിൻ്റെ ഭാഗമായതിൽ സന്തോഷമുണ്ട്. എന്നാൽ എല്ലാവരും കസ്റ്റഡിയിൽ ആണെന്ന വിവരം ഇപ്പോഴാണ് അറിയുന്നത്. കസ്റ്റഡിയിലെടുത്ത എല്ലാവരേയും എത്രയും പെട്ടെന്ന് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ താൻ പദയാത്ര നടത്തുകയോ നിരാഹാര സമരം ഇരിക്കുകയോ ചെയ്യും', വാങ്ചുക്ക് പറഞ്ഞു.

ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനെത്തിയ കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കളായ അഭിജിത് ദിപ്കയേയും അശുതോഷ് റാങ്കയേയും സൗരവ് ദാസിനേയും അതിനാടകീയമായി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മൂവരേയും വിമാനത്താവളത്തിലെത്തി വിമാനത്തിന് ഉള്ളിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തുകയാണ്. പ്രതിഷേധത്തിൽ ഇതുവരെ 7000ത്തോളം പേരെയാണ് ഇതുവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ഇന്ത്യ ബ്ലോക്ക് നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, പിണറായി വിജയൻ, മണിക് സർക്കാർ തുടങ്ങിയ നേതാക്കളെയടക്കമാണ് പോലീസ് കസ്റ്റഡിയിലാക്കിയത്. കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കളായ എംഎ ബേബി,എംവി ഗോവിന്ദൻ , ജോണ്‍ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകളോളം ഇവരെ പോലീസ് വാഹനങ്ങളിൽ നഗരം ചുറ്റിച്ചതിന് ശേഷമാണ് രാത്രിയോടെ വിട്ടയച്ചത്.

എന്നാൽ പോലീസ് നടപടികൊണ്ടൊന്നും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് സിജെപി പ്രവർത്തകരും എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും നൽകുന്നത്. ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സിജെപി അഭ്യർത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma