ബെംഗളുരു തുരങ്കപാത ഉപേക്ഷിക്കുമോ? വലിയ പ്രതിഷേധം..'നികുതിയും ടോളും കടുത്ത ഭാരമാകും'
ബെംഗളൂരുവിലെ ഗതാഗതക്കുരിക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ തുരങ്കപാത അവതാരിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഹെബ്ബാളിൽ നിന്നും സിൽക്ക് ബോർഡ് വരെ ഏകദേശം 16.6 കിമി ദൈർഘ്യത്തിലാണ് പദ്ധതി ആലോചിക്കുന്നത്. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ട്രാഫിക് പ്രശ്നങ്ങളിൽ നിന്നും ഐടി നഗരത്തിന് ശാപമോക്ഷമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
എന്നാൽ ഇപ്പോൾ പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിദഗ്ധരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി കഴിഞ്ഞു. സേവ് ബെംഗളൂരു എന്ന പേരിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ശരിയായ രീതിയിലല്ല പദ്ധതി ആസൂത്രണം ചെയ്തതെന്നും സാമ്പത്തികമായി നീതികരിക്കാനാവാത്തതാണ് പദ്ധതിയെന്നും ഇവർ കുറ്റപ്പെടുത്തി. നഗരത്തിന്റെ പരിസ്ഥിതിക്കും ജീവിതസാഹചര്യങ്ങൾക്കും ഭീഷണിയാണ് തുരങ്കപാതയെന്നും ഇവർ ആരോപിച്ചു.

' 42,000 കോടി രൂപയുടേതാണ് പദ്ധതി, ഇത് അശാസ്ത്രീയമാണ്. വളരെ അധികം പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നതാണ് പദ്ധതി. ചെലവ് 70,000 കോടി രൂപയായി ഉയരാം. ദശകങ്ങളോളം നികുതിയും ടോളും വഴി പൗരന്മാർക്ക് ഇത് വലിയ ഭാരമായേക്കും', ഇവർ പറഞ്ഞു.
തുരങ്കങ്ങളിലൂടെ മണിക്കൂറിൽ 1,800 കാർ യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ എന്നും എന്നാൽ മെട്രോയിൽ 69,000 പേർക്കും ബിഎംടിസി ബസുകളിൽ 1.75 ലക്ഷം പേർക്കും സഞ്ചരിക്കാനാകുമെന്നും സേവ് ബെംഗളൂരു കമ്മിറ്റി കൺവീനർ ജി ശശികുമാർ ചൂണ്ടിക്കാട്ടി. പൊതുഗതാഗതത്തിനാണ് സർക്കാർ കൂടുതലായി നിക്ഷേപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ലാൽബാഗ്, ഹെബ്ബാൽ തടാകം, സാങ്കി ടാങ്ക് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങൾക്ക് സമീപം തുരങ്കങ്ങൾ ആസൂത്രണം ചെയ്തത് പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും ജലസംബന്ധവുമായ അപകടസാധ്യതകൾക്ക് കാരണമാകും. ഇതെല്ലാം അധികൃതർ അവഗണിച്ചു. കാറുകളെയല്ല, ആളുകളെയും ചരക്കുകളെയും നീക്കുന്നതിനുള്ള ലക്ഷ്യത്തിന് ഇത് വിപരീതവും വിനാശകരവുമാണ്. ഒരു മെട്രോ റെയിൽ ലെയിനിന് മണിക്കൂറിൽ 69,000 യാത്രക്കാരെ വഹിക്കാൻ കഴിയുമ്പോൾ, ഒരു തുരങ്കപാത ലെയിനിന് 1,800 പേരെ മാത്രമേ വഹിക്കാൻ കഴിയൂ, അതായത് ഏകദേശം 40 മടങ്ങ് വ്യത്യാസം'അംഗങ്ങൾ പറഞ്ഞു.
ഇത്തരം പദ്ധതികൾ ഹരിതഗൃഹ വാതക ഉദ്‌വമനം വർദ്ധിപ്പിക്കാനും കാലാവസ്ഥാ ദുരന്തങ്ങൾക്കും കാരണമാകുമെന്ന് ഐഐഎസ്‌സിയിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ പ്രൊഫസർ ടി.വി. രാമചന്ദ്ര ചൂണ്ടിക്കാട്ടി. മഴക്കാലത്ത് അണ്ടർപാസുകൾ അടച്ചിടുന്നത് പോലെ പതിവായി വെള്ളപ്പൊക്കത്തെ ലഘൂകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അല്ലാതെ വിനാശകരമായ പദ്ധതികൾക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ നീക്കം. അദാനി ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ കമ്പനികൾ ബിഡുകൾ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനുവരി ആദ്യവാരത്തോടെ, തിരഞ്ഞെടുക്കപ്പെട്ട ഏജൻസിയുമായി കരാറിൽ ഏർപ്പെട്ട് സംസ്ഥാന സർക്കാർ ടെൻഡറുകൾ നൽകും. നോർത്ത്-സൗത്ത് ടണലിന്റെ തറക്കല്ലിടൽ ചടങ്ങ് 2026 ഫെബ്രുവരിയിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഏകദേശം 5 വർഷമെടുത്തായിരിക്കും പദ്ധതി യാഥാർഥ്യമാകുക. പാത തുറന്നു കൊടുക്കുന്നതോടെ ഓരോ കിലോമീറ്ററിനും 19 രൂപ വീതമാണ് ടോൾ ഏർപ്പെടുത്തുക.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications