Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയ്ക്ക് പിന്നാലെ കർണാടകയോ? ബസവരാജ് ബൊമ്മി തെറിക്കും? മറുപടിയുമായി എംഎൽഎ

ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലബ്‌ ദേവ് രാജി വെക്കുകയും പുതിയ മുഖ്യമന്ത്രിയായി മണിക് സാഹയെ നിയമിക്കുകയും ചെയ്തിരിക്കുകയാണ് ബി ജെ പി. നേരത്തേ ഗുജറാത്തിലും ഉത്തരാഖണ്ഡിലുമെല്ലാം ഇത്തരത്തിലൊരു അറ്റകൈ നീക്കം നേതൃത്വം നടത്തിയിരുന്നു. ഇപ്പോൾ ത്രിപുരയ്ക്ക് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രിയെ ബി ജെ പി മാറ്റുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

 basavaraj-bommai1-1604

അടുത്ത വർഷമാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബസവരാജ് ബൊമ്മെ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഹിജാബ് വിവാദവും ക്ഷേത്ര പരിസരങ്ങളിൽ മുസ്ലീം കച്ചവടക്കാരെ വിലക്കിയ നടപടിയുമെല്ലാം വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇത് വലിയ തലവേദനയാണ് നേതൃത്വത്തിന് വരുത്തി വെച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റാനുള്ള ചർച്ചകൾ നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബൊമ്മി തന്നെ ബി ജെ പിയെ നയിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും എം എൽ എയുമായ സി ടി രവി പറഞ്ഞു. 'കർണാടകത്തിൽ ബി ജെ പിയെ ആര് നയിക്കും എന്ന കാര്യത്തിൽ നേതൃത്വത്തിന് യാതൊരു അവ്യക്തതയുമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മി തന്നെ നയിക്കും.അടുത്ത മന്ത്രിസഭ വികസനവും ബൊമ്മി തന്നെ തിരുമാനിക്കും', സിടി രവി പറഞ്ഞു.

അതേസമയം അഭ്യൂഹങ്ങൾക്കിടെ സ്വയം പ്രതിരോധിച്ച് ബൊമ്മി രംഗത്തെത്തി. തന്റെ സർക്കാർ ദുർബലമല്ലെന്നും വിവാദപരമായ സാഹചര്യങ്ങളും പ്രശ്നങ്ങളും സമർത്ഥമായും കാര്യക്ഷമമായും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുക, ഹലാൽ മാംസം വിൽക്കുക, ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുക തുടങ്ങിയ വിഷയങ്ങളെല്ലാം സമാധാനപരമായും യോജിപ്പിലും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുമാണ് പരിഹരിച്ചത്.സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു നടപടി .കാര്യക്ഷമവും ജനോപകാരപ്രദവുമായ ഭരണം നൽകുകയാണ് കൂടുതൽ പ്രധാനം, ബൊമ്മി പറഞ്ഞു.

'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം

രാജ്യസഭ തിരഞ്ഞെടുപ്പിലും നിയമ നിർമ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിലുമാണ് ഇപ്പോൾ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച നടപടികൾ പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടക്കുകയെന്നും ബൊമ്മി വ്യക്തമാക്കി.ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കർണാടക. സംസ്ഥാനം കൈവിടാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+