കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം മോദി ആധിപത്യത്തിലേക്ക്...രാജ്യസഭയും ബിജെപിയുടെ വഴിക്ക്? നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ!!

2018 ഓഗസ്‌റ്റോടെ നിര്‍ണായക മാറ്റങ്ങള്‍ക്കാണ് വഴിയൊരുങ്ങുന്നത്. രാജ്യഭരണം പൂര്‍ണമായും ബിജെപിയുടെ കൈയ്യിലേക്ക് ഒതുങ്ങുന്ന അവസ്ഥയിലേക്കെത്തും. രാജ്യസഭയിലും ബിജെപി ആധിപത്യം ഉണ്ടാകും.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മികച്ച വിജയം സ്വന്തമാക്കിയ ബിജെപിക്ക് വരുന്നത് നല്ലകാലമെന്ന് സൂചനകള്‍. നിലവില്‍ രാജ്യസഭ കേന്ദ്രത്തി ന് വെല്ലുവിളിയാണെങ്കിലും 2018 ഓടെ ഇത് മറികടക്കുമെന്നാണ് സൂചനകള്‍. ഇതോടെ ഭരണം പൂര്‍ണമായും ബിജെപിയുടെ കൈയ്യിലേക്ക് ഒതുങ്ങും.

രാജ്യത്ത് മോദിയുടെ ആധിപത്യമാണെന്ന് കുറ്റം പറയുന്ന പ്രതിപക്ഷത്തിന് ഇനി ഇത് അംഗീകരിക്കേണ്ടി വരും. നിലവില്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് പ്രതിപക്ഷത്തെ ആശ്രയിക്കേണ്ടി വരുന്ന ബിജെപിക്ക് 2018 ഓടെ ഇതിനൊന്നും മിനക്കെടേണ്ടി വരില്ല.

 പൂര്‍ണമായും ബിജെപി

പൂര്‍ണമായും ബിജെപി

2018 ഓഗസ്‌റ്റോടെ നിര്‍ണായക മാറ്റങ്ങള്‍ക്കാണ് വഴിയൊരുങ്ങുന്നത്. രാജ്യഭരണം പൂര്‍ണമായും ബിജെപിയുടെ കൈയ്യിലേക്ക് ഒതുങ്ങുന്ന അവസ്ഥയിലേക്കെത്തും. രാജ്യസഭയിലും ബിജെപി ആധിപത്യം ഉണ്ടാകും.

 ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 56 അംഗങ്ങളും കോണ്‍ഗ്രസിന് 59 അംഗങ്ങളുമാണുള്ളത്. 2018ല്‍ രാജ്യസഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 69 സീറ്റില്‍ ഒഴിവ് വരും. ഇതില്‍ 12 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. ഇതോടെ ബിജെപി രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കും.

 ഗോവയും ഉത്തരാഖണ്ഡും സഹായിക്കും

ഗോവയും ഉത്തരാഖണ്ഡും സഹായിക്കും

2018ല്‍ ഉത്തര്‍ പ്രദേശില്‍ മാത്രം പത്ത് സീറ്റാണ് ഒഴിവ് വരുന്നത്. ഇതില്‍ 12 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. നിലവില്‍ മൂന്ന് അംഗങ്ങള്‍ മാത്രമാണ് യിുപിയില്‍ നിന്ന് ബിജെപിക്ക് രാജ്യസഭയില്‍ ഉള്ളത്. ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റും ബിജെപിക്ക് ലഭിക്കും. ഇതോടെ രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.

 മായാവതി വിരമിക്കും

മായാവതി വിരമിക്കും

നിലവില്‍ രാജ്യസഭയിലെ കക്ഷി നില ഇങ്ങനെയാണ്. കോണ്‍ഗ്രസ്-59, ബിജെപി-56, എസ്പി-18, എഐഎഡിഎംകെ-13, തൃണമൂല്‍ കോണ്‍ഗ്രസ്- 11, ജെഡിയു-10, തെലുങ്കു ദേശം പാര്‍ട്ടി-6, ബിഎസ്പി-6 എന്‍സിപി-5. മായാവതി ഉള്‍പ്പെടെ ഒമ്പതു പേര്‍ വിരമിക്കും.

 സഹായകമാകുന്നത് തിരഞ്ഞെടുപ്പ്

സഹായകമാകുന്നത് തിരഞ്ഞെടുപ്പ്

ഗുജറാത്തില്‍ നിന്നുള്ള നാല് അംഗങ്ങളും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒരാളും വിരമിക്കുന്നുണ്ട്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളും ഈ വര്‍ഷം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇത് ബിജെപിക്ക് അനുകൂലമാകും.

കര്‍ണാടക തിരഞ്ഞെടുപ്പ്

കര്‍ണാടക തിരഞ്ഞെടുപ്പ്

ബിജെപിക്ക് ഭുരിപക്ഷ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ കാലാവധിയും അവസാനിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് അഞ്ച്് അംഗങ്ങളും രാജസ്ഥാനില്‍ നിന്ന് നാല് അംഗങ്ങളും വിരമിക്കും. കര്‍ണാടകയില്‍ നിന്ന് നാല് അംഗങ്ങളും ഛത്തീസ്ഗഢില്‍ നിന്ന് ഒരാളും വിരമിക്കും. അടുത്ത വര്‍ഷം കര്‍ണാടകയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ രാജ്യസഭയിലും ബിജെപി ആധിപത്യം ഉണ്ടാകും.

English summary
The big wins for the BJP in Uttar Pradesh and Uttarakhand will change the party's fortunes in the Rajya Sabha where it has always struggled for the want of numbers. By August 2018, the dynamics in the Rajya Sabha will change dramatically in favour of the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X