കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഞെട്ടൽ; ഹരിയാനയിൽ സർക്കാർ വീഴുമോ.. എരിതീയിൽ എണ്ണ പകർന്ന് കോൺഗ്രസും

Google Oneindia Malayalam News

ദില്ലി; രാജ്യത്തിന് അന്നം നൽകുന്നവരുടെ ആവശ്യങ്ങൾക്ക് മുൻപിൽ കണ്ണടച്ച് അവരുടെ വേദനകൾക്കും പ്രതിഷേധങ്ങൾക്കും ചെവികൊടുക്കാത്തവരുമായി ഒത്തുപോകാൻ സാധിക്കില്ല, രണ്ടര പതിറ്റാണ്ട് നീണ്ട എൻഡിഎ ബന്ധം ഉപേക്ഷിച്ച പിന്നാലെ ശിരോമണി അകാലിദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹസ്ിത്ര കൗർ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. കർഷക ബില്ലിനെതിരെ തുടക്കത്തിൽ എതിർപ്പുകൾ ഒന്നും ഉയർത്താതിരുന്ന പാർട്ടി പഞ്ചാബിൽ കാർഷിക പ്രക്ഷോഭം ശക്തമായതോടെയാണ് മുന്നണിക്കെതിരെ രംഗത്തെത്തിയത്. ഒടുവിൽ പ്രക്ഷോഭം കനത്തതോടെ മുന്നണിയിൽ തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ സഖ്യം ഉപേക്ഷിച്ചതായും വ്യക്തമാക്കി. അതേസമയം അകലാദളിൻറെ തിരുമാനത്തിൽ വെട്ടിലായിരിക്കുന്നത് എൻഡിഎയുടെ ഹരിയാനയിലെ സഖ്യകക്ഷിയായ ജെജെപിയാണ്.

മുന്നണി ബന്ധം അവസാനിപ്പിച്ചത്

മുന്നണി ബന്ധം അവസാനിപ്പിച്ചത്

കർഷക പ്രതിഷേധങ്ങൾ സംസ്ഥാനത്തെ കൊടുംപിരികൊണ്ടതോടെയാണ് തിരിച്ചടി ഭയന്ന് ശിരോമണി അകാലിദൾ മുന്നണി ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്. ബില്ലിനെ ചൊല്ലി നേരത്തേ കേന്ദ്രമന്ത്രി സ്ഥാനം അകാലിദൾ രാജിവെച്ചിരുന്നു. ആശങ്കകൾ സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും യാതൊരു പരിഗണനയും നൽകാതെയാണ് ബിൽ പാസാക്കിയതെന്നായരുന്നു കേന്ദ്രമന്ത്രിയായിരുന്ന കൗർ പ്രതികരിച്ചത്.

രാജി കൊണ്ട് മാത്രം കാര്യമില്ല

രാജി കൊണ്ട് മാത്രം കാര്യമില്ല

എന്നാൽ മന്ത്രിയുടെ രാജികൊണ്ട് മാത്രം പിടിച്ച് നിൽക്കാനാകില്ലെന്ന വിലയിരുത്തലാണ് മുന്നണി മാറ്റത്തിലേക്ക് അകാലിദളിനെ ഇപ്പോശ്‌ കൊണ്ടെത്തിച്ചിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് മുന്നണി ബന്ധം അവസാനിപ്പിച്ചതെന്ന് പാർട്ടി വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം

രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം

1977 മുതൽ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു ശിരോമണി അകാലിദൾ.പഞ്ചാബിൽ കർഷകരുടെ വികാരം മനസ്സിലാക്കി എൻഡിഎയുടെ സ്ഥാപക പാർട്ടികളിൽ ഒന്നായ അകാലിദൾ മുന്നണി ബന്ധം അവസാനിപ്പിച്ചതോടെ ഹരിയാനയിലെ എൻഡിഎ സഖ്യകക്ഷിയായ ജെജെപിയ്ക് മുകളിലും സമ്മർദ്ദം ശക്തമായിരിക്കുകയാണ്.

സമാന പ്രതിഷേധങ്ങൾ

സമാന പ്രതിഷേധങ്ങൾ

പഞ്ചാബിന് സമാനമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടക്ുന്നത്. ഹർസിമ്രത് കൗർ രാജിവെച്ച പിന്നാലെ തന്നെ ഉപമുഖ്യമന്ത്രിയും ജെജപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയുടെ രാജിയ്ക്കായി സമ്മർദ്ദം ശക്തമായിരുന്നു. അകാലിദളിനെ പോലെ തന്നെ കർഷകരുമായി ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് ചൗട്ടാലയുടെ ജെജെപി.

സമ്മർദ്ദം ശക്തം

സമ്മർദ്ദം ശക്തം

പാർട്ടിയിൽ നിന്ന് തന്നെ സഖ്യം അവസാനിപ്പിക്കാനുള്ള സമ്മർദ്ദങ്ങൾ ചൗട്ടാലയ്ക്ക് മേൽ ശക്തമാണ്. അതിനിടെ അവസരം മുതലെടുത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. കൗർ രാജിവെച്ച സ്ഥിതിക്ക് കർഷകരോടുള്ള ഉത്തരവാദിത്തം പ്രകടിപ്പിച്ച് സ്ഥാനമൊഴിയാൻ ചൗട്ടാല തയ്യാറാകണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

കളം നിറഞ്ഞ് കളിക്കാൻ കോൺഗ്രസ്

കളം നിറഞ്ഞ് കളിക്കാൻ കോൺഗ്രസ്

അതേസമയം അകാലിദൾ മുന്നണിബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ ഈ ആവശ്യം കോൺഗ്രസ് ശക്തമാക്കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ബില്ലിനെതിരെ സപ്റ്റംബർ 10 ന് കർഷകർ നടത്തിയ റാലി അടിച്ചമർത്തിയ പോലീസ് നടപടിയിൽ സംസ്ഥാനത്ത് സർക്കാർ വിരുദ്ധ നിലപാട് ഉയർന്നിരുന്നു.

ലാത്തി ചാർജ്ജിൽ

ലാത്തി ചാർജ്ജിൽ

നിരവധി കർഷകർക്കായിരുന്നു ലാത്തിചാർജ്ജിൽ പരിക്കേറ്റത്. കർഷകരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് സംഭവത്തിൽ പ്രതിപക്ഷം ആരോപിച്ചത്.നിരവധി കർഷകർക്കായിരുന്നു ലാത്തിചാർജ്ജിൽ പരിക്കേറ്റത്. കർഷകരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് സംഭവത്തിൽ പ്രതിപക്ഷം ആരോപിച്ചത്.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

അതേസമയം സംഭവത്തിൽ കർഷകർക്കൊപ്പം എന്ന് ചൗട്ടാല നിലപാട് പ്രഖ്യാപിച്ചെങ്ിലും പോലീസ് നടപടിയിൽ അന്വേഷണം പ്രഖ്യാപിക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ ജെജെപിക്ക് കഴിഞ്ഞിരുന്നില്ല. ലാത്തിചാർജ്ജിൽ കർഷകരോട് മാപ്പ് പറഞ്ഞ് കൊണ്ടാണ് പ്രതിഷേധം തണുപ്പിക്കാൻ ചൗട്ടാല ശ്രമിച്ചത്. അതേസമയം അദ്ദേഹത്തിന്റെ നിലപാടിനെ തുടർന്ന് പാർട്ടിയിൽ ഭിന്നത ഉടലെടുത്തിരുന്നു.

എതിർപ്പുമായി എംഎൽഎമാരും

എതിർപ്പുമായി എംഎൽഎമാരും

പോലീസ് നടപടിക്കെതിരെ ദുഷ്യന്തിന്റെ സഹോദരനും ജെജെപി യുവജനവിഭാഗം അധ്യക്ഷനുമായ ദിഗ്‌വിജയ്‌ ചൗട്ടാലയും രംഗത്ത് വന്നിരന്നു. മാത്രമല്ല പാർട്ടി എംഎൽഎമാരായ ജോഗി റാം സിഹാഗുംരാം കരൺ കാലയും കർഷക പ്രതിഷേധങ്ങൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കർഷകർ ആവശ്യപ്പെട്ടാൽ രാജിവെയ്കാൻ വരെ തയ്യാറാണെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.

അകാലിദൾ ഇടപെടും

അകാലിദൾ ഇടപെടും

അതേസമയം നിലവിലെ സാഹചര്യത്തിൽ ജെജെപി മാറി ചിന്തിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അകാലിദൾ കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ചൗട്ടാലയ്ക്ക് മുകളിൽ അകാലിദളും സമ്മർദ്ദം ശക്തമാക്കുമെന്നാണ് കണക്കാക്കപെടുന്നത്.ഹരിയാനയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ബിജെപിയേയും ജെജെപിയേയും ഒരുമിപ്പിച്ചതിന് പിന്നിൽ അകാലിദളിന്റെ ഇടപെടൽ കൂടിയുണ്ടായിരുന്നു.

അംഗബലം ഇങ്ങനെ

അംഗബലം ഇങ്ങനെ

90 അംഗ നിയമസഭയില്‍ 10 അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. തിരഞ്ഞെടുപ്പിൽ 40 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 31 സീറ്റുകളും. കേവലഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണായിരുന്നു വേണ്ടിയിരുന്നത്. ജെജെപി കോൺഗ്രസിനൊപ്പം കൈകോർത്തേക്കുമെന്ന ചര്ച്ചകൾക്കിടെയായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ചൗട്ടാലയെ ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിച്ചത്. അകാലിദളിന്റെ പാത സ്വീകരിച്ച് ദുഷ്യന്ത് പിന്തുണ പിൻവലിച്ചാൽ ഹരിയാനയിൽ എൻഡിഎ സർക്കാർ താഴെ വീഴും.

രാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർരാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർ

ബിജെപിക്ക് കനത്ത തിരിച്ചടി; കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടുബിജെപിക്ക് കനത്ത തിരിച്ചടി; കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

English summary
will BJP-JPP govt fall in hariyana,these are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X