അനങ്ങിയാൽ കാല് തല്ലിയൊടിക്കും; ഭിന്നശേഷിക്കാരുടെ പരിപാടിയിലെ മന്ത്രിയുടെ ഭീഷണി വൈറൽ
കൊൽക്കത്ത: പൊതുപരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ആളുടെ കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. ചൊവ്വാഴ്ചയാണ് അമൻസോറിൽ സംഘടിപ്പിച്ച പരിപാടിക്കിടെ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ വിവാദ പരാമർശം നടത്തിയത്.
ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. ഭിന്നശേഷിക്കാർക്കായി വീൽ ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിപാടിക്കിടെ സദസ്സിലിരുന്ന ഒരാൾ എഴുന്നേറ്റ് നടന്നതിനെ തുടർന്നായിരുന്നു മന്ത്രിയുടെ ഭീഷണി. ഇയാൾ ആദ്യം എഴുന്നേറ്റപ്പോൾ അവിടെ തന്നെ ഇരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വീണ്ടും എഴുന്നേറ്റതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
What happened to you? Any problem? I can break one of your legs: Union Minister Babul Supriyo to a man during a program for differently abled people at Nazrul Manch in Asansol #WestBengal pic.twitter.com/cFxpF7K6Pn
— ANI (@ANI) September 18, 2018
നിങ്ങളുടെ കാല് തല്ലിയൊടിച്ച് ഒരു ഊന്ന് വടി തന്ന് അവിടെയിരുത്തുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. ഇനിയും ഇയാൾ എഴുന്നേറ്റാൽ കാല് തല്ലിയൊടിച്ച് ക്രച്ചസ് നൽകണമെന്ന് മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നതും വീഡിയോയിൽ കാണാം. എല്ലാം കഴിഞ്ഞ് സദസ്സിലിരുന്നവരോട് കയ്യടിക്കാനും മന്ത്രി ആവശ്യപ്പെടുന്നുണ്ട്.
ഇതാദ്യമായല്ല സുപ്രിയോ ഇത്തരം വിവാദങ്ങളിൽ പെടുന്നത്. മാർച്ചിൽ റാം നവമി ആഘോഷങ്ങളെ തുടർന്നുണ്ടായ വർഗീയ കലാപത്തെ തുടർന്ന് അസൻസോൾ സന്ദർശിച്ച മന്ത്രി ജനക്കൂട്ടത്തോട് ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications