കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ലാം ചൈനയുടെ അധികാര പരിധിയില്‍: നിര്‍മാണ പ്രവൃത്തികള്‍ മനഃപ്പൂര്‍വ്വമെന്ന് ചൈന

Google Oneindia Malayalam News

ദില്ലി: ഡോക്ലാമില്‍ ചൈനീസ് സൈന്യം സൈനിക സന്നാഹമൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ചൈനയുടെ പ്രതികരണം പുറത്ത്. ഡോക്ലാമില്‍ നിര്‍മാണ പ്രവ‍ൃത്തികള്‍ നടക്കുന്നുണ്ടെന്ന് സമ്മതിച്ച ചൈന അത് മനഃപ്പൂര്‍വ്വമാണെന്നും വ്യക്തമാക്കി. ഡോക്ലാം തങ്ങളുടേതാണെന്നും നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത് മനഃപ്പൂര്‍വ്വമാണെന്നും ഇന്ത്യ ഇതില്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ചൈന പ്രതികരിച്ചത്. സിക്കിം അതിര്‍ത്തിയ്ക്ക് സമീപമുള്ള ഡോക്ലാം ചൈനയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും പ്രദേശത്തെ ചൈനീസ് സൈന്യത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വന്തം പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ചൈന വ്യക്തമാക്കി.

സിക്കിം അതിര്‍ത്തിയ്ക്ക് സമീപത്ത് തര്‍ക്ക പ്രദേശത്ത് ചൈനയുടെ സൈനികനീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്. ഡോക്ലാമില്‍ ചൈന സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ മാത്രം അകലെയുള്ള പ്രദേശത്താണ് ചൈനീസ് സൈന്യം ഹെലിപാഡുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ആയുധപ്പുരകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. തര്‍ക്കപ്രദേശത്ത് ചൈന റോഡുകളും നിര്‍മിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 ചൈനയുടെ അധികാര പരിധി

ചൈനയുടെ അധികാര പരിധി


ഡോക്ലാമില്‍ നിര്‍മാണ പ്രവ‍ൃത്തികള്‍ നടക്കുന്നുണ്ടെന്ന് സമ്മതിച്ച ചൈന അത് മനഃപ്പൂര്‍വ്വമാണെന്നും ഇന്ത്യ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ഡോക്ലാം തങ്ങളുടേതാണെന്നും നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത് മനഃപ്പൂര്‍വ്വമാണെന്നും ഇന്ത്യ ഇതില്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ചൈന പ്രതികരിച്ചത്. സിക്കിം അതിര്‍ത്തിയ്ക്ക് സമീപമുള്ള ഡോക്ലാം ചൈനയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും പ്രദേശത്തെ ചൈനീസ് സൈന്യത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വന്തം പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ചൈന വ്യക്തമാക്കി.

 ഡോക്ലാമില്‍ തര്‍ക്കമില്ല

ഡോക്ലാമില്‍ തര്‍ക്കമില്ല

സിക്കിം അതിര്‍ത്തിയ്ക്ക് സമീപത്തെ ഡോക്ലാം തര്‍ക്ക പ്രദേശമല്ലെന്നും ചൈനയുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ്ങ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പട്രോളിംഗ് നടത്തുന്നത് സൈന്യത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും സൈന്യത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നും റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഡോക്ലാമില്‍ നടക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭൂപ്രദേശത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചൈന പ്രതികരിക്കാറില്ലെന്നും തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണമെന്നുള്ള സന്ദേശമാണ് ചൈന നല്‍കുന്നത്.

 ഇന്ത്യയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് ഭീഷണി


ഡിസംബറില്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രത്തിലാണ് ചൈന തര്‍ക്ക പ്രദേശത്ത് നടത്തിയ സൈനിക നീക്കങ്ങള്‍ പുറംലോകമറിയുന്നത്. നേരത്തെ ഭൂട്ടാന്റെ ഭൂപ്രദേശത്ത് അതിക്രമിച്ചു കടന്ന് റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കമാണ് ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് വഴിവെച്ചത്. ഈ പ്രദേശത്ത് തന്നെയാണ് ചൈന സൈനിക സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം 70 ദിവസത്തിലധികം നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കത്തിലാണ് കലാശിച്ചത്.

 ബിപിന്‍ റാവത്തിനെതിരെ

ബിപിന്‍ റാവത്തിനെതിരെ

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കടന്നുകയറാൻ ആരേയും അനുവദിക്കില്ലെന്ന സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. 70 ലധികം നീണ്ടുനിന്ന സിക്കിം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിംഗും തമ്മില്‍ ധാരണയിലെത്തിയത് പ്രകാരമായിരുന്നു മഞ്ഞുരുകിയത്.

 താല്‍ക്കാലിക സംവിധാനങ്ങള്‍!!

താല്‍ക്കാലിക സംവിധാനങ്ങള്‍!!

ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങള്‍ മാത്രമാണ് ഇതെന്നുള്ള വാദങ്ങളും ഉയരുന്നുണ്ട്. തര്‍ക്കപ്രദേശത്ത് ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങള്‍ ഇപ്പോഴും ഉണ്ടെന്നും ശൈത്യകാലമായതിനാല്‍ ഈ പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമില്ലെന്നും ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനീസ് സൈന്യം തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ചും റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് തിരിച്ചെത്തിയാല്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു.

 ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

ഭൂട്ടാന്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മാണമുള്‍പ്പെടെയുള്ളവ നടത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ​എന്നാല്‍ ഡിസംബര്‍ രണ്ടാം വാരം പുറത്തുവന്ന ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം സിക്കിം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇന്ത്യന്‍ സൈന്യം പിന്‍വലിച്ച സിന്‍ച്ചെലാ ചുരത്തിന് കിഴക്കുഭാഗത്തായി ചൈനീസ് സൈനിക സന്നാഹങ്ങളുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ചുംബി വാലിയെന്ന് അറിയപ്പെടുന്ന ചുരത്തിന്റെ വടക്ക് ഭാഗം തര്‍ക്ക പ്രദേശത്തില്‍ ഉള്‍പ്പെടുന്നതല്ല. കഴിഞ്ഞ കുറേവര്‍ഷമായി ചൈന നിര്‍മിച്ചുകൊണ്ടിരുന്ന റോഡുകളും ഉപഗ്രഹ ചിത്രത്തില്‍ വ്യക്തമാണ്. സിക്കിമിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകളില്‍ നിന്ന് കിഴക്ക് മാറി 10 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

 ഇന്ത്യ- ചൈന ബന്ധം

ഇന്ത്യ- ചൈന ബന്ധം

7൦ ദിവസത്തിലധികം നീണ്ടുനിന്ന ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇന്ത്യ- ചൈന ബന്ധം സാധാരണ ഗതിയിലെത്തിയെന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. തര്‍ക്കപ്രദേശത്ത് ചൈനീസ് സൈനിക സാന്നിധ്യമുണ്ടെങ്കിലും നേരത്തെ ഉണ്ടായിരുന്ന അത്രയില്ലെന്നും ഒബ്സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് റാവത്ത് ചൂണ്ടിക്കാണിച്ചത്.

English summary
China today justified its construction activities in Doklam as "legitimate" and said that India has no business to comment on what it does on its territory. Satellite images revealed a full-fledged Chinese military complex being built within Doklam, but India maintained that status quo has not been altered in Doklam, where Indian and Chinese troops were locked in a stand-off for over two months last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X