കശ്മീരിന്‍റെ പദവി റദ്ദാക്കിയില്ലേ?അയോധ്യയില്‍ രാമക്ഷേത്രവും യാഥാര്‍ത്ഥ്യമാകുമെന്നും ബിജെപി നേതാവ്
ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ അയോധ്യയിലെ രാമക്ഷേത്രവും ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി നേതാവ് സംബിത് പത്ര. അല്‍പം ക്ഷമയും വിശ്വാസവും പുലര്‍ത്തു, ബിജെപി വാഗ്ദാനം പാലിക്കും സംബിത് പത്ര പറഞ്ഞു. രാം ശരദ് കോത്താരി പ്രതിഭ സമ്മാനില്‍ സംസാരിക്കുകയായിരുന്ന സംബിത് പത്ര.

മുന്‍പ് ബിജെപിയുടെ പരിപാടികളില്‍ ഉയര്‍ന്ന് കേട്ടിരുന്ന ചോദ്യമാണ് എന്നാണ് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയെന്നായിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അത്. ബിജെപി വാഗ്ദാനം ജനം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ നോക്കൂ അത് നടപ്പാക്കിയിരിക്കുന്നു. ഇത് മാത്രമല്ല ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും, സംബിത് പത്ര പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പദവി ചെയ്യുക, ഏകീകൃത സിവില്‍ കോഡ്, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം എന്നിവയാണ് ബിജെപിയുടെ മൂന്ന് പ്രധാന അജണ്ടകള്‍.
പരിപാടിക്കിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും സംബിത് പത്ര രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ എന്ത് നല്ലത് സംഭവിച്ചാലും പ്രശ്നമുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഭാഷയിലാണ് മമത സംസാരിക്കുന്നതെന്ന് പത്ര പറഞ്ഞു. നേരത്തേ കാശ്മീര്‍ വിഷയത്തിലും ചന്ദ്രയാന്‍-2 വിക്ഷേപണത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ മമത രംഗത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചന്ദ്രയാന്‍-2 ന് അമിത പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു മമത പറഞ്ഞത്.












Click it and Unblock the Notifications