'മധ്യപ്രദേശിൽ കാല് കുത്തിയാൽ പ്രഗ്യയെ പച്ചയ്ക്ക് കത്തിക്കും'! ബിജെപി എംപിക്കെതിരെ കോൺഗ്രസ് എംഎൽഎ
ഭോപ്പാല്‍: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ബിജെപി എംഎപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കൊലവിളി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശില്‍ കാല് കുത്തിയാല്‍ പ്രഗ്യയെ പച്ചയ്ക്ക് കത്തിക്കും എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ദ്ധന് ഡാങ്കി ഭീഷണി മുഴക്കിയിരിക്കുന്നത്. ബിയോറ എംഎല്‍എയാണ് ഡാങ്കി.
ബുധനാഴ്ച പാര്‍ലമെന്റിലാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യ സിംഗ് ഠാക്കൂര്‍ വീണ്ടും ഗോഡ്സെ സ്നേഹം പരസ്യമാക്കിയത്. എസ്പിജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ഡിഎംകെ അംഗമായ എ രാജ മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് പ്രസംഗിച്ചിരുന്നു.

ഗോഡ്സെ എന്തിനാണ് ഗാന്ധിയെ കൊന്നത് എന്ന് വിശദീകരിക്കുന്നതിനിടെ പ്രഗ്യ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഗോഡ്സെ ദേശഭക്തനാണ് എന്ന് പ്രതികരിക്കുകയുമായിരുന്നു. ഇതോടെ പ്രഗ്യയ്ക്ക് എതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തി. തുടർന്ന് പ്രഗ്യയുടെ പരാമര്‍ശം സ്പീക്കര്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വവും പ്രഗ്യയെ തളളി രംഗത്ത് വന്നു. ഗോഡ്സെ രാജ്യസ്നേഹി അല്ലെന്നും അത്തരം പ്രസ്താവനകളെ ബിജെപി അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. പ്രഗ്യയുടെ പ്രസ്താവനയെ അപലപിച്ച് ബിജെപി പ്രവര്‍ത്തനാധ്യക്ഷന്‍ ജെപി നദ്ദയും രംഗത്ത് വന്നു. പാര്‍ലമെന്റിന്റെ പ്രതിരോധ സമിതിയില്‍ നിന്ന് സര്‍ക്കാര്‍ പ്രഗ്യയെ ഒഴിവാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യ വിവാദത്തിലായിരുന്നു.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications