കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ക്ക് നന്ദി പറഞ്ഞ് സേനാ മേധാവി ബിപിന്‍ റാവത്ത് പടിയിറങ്ങി; ഇനി പുതിയ റോളില്‍

Google Oneindia Malayalam News

ദില്ലി: കരസേന മേധാവി ബിപിന്‍ റാവത്ത് വിരമിച്ചു. വെല്ലുവിളി നിറഞ്ഞ വേളയിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച സൈനികര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ജനറല്‍ മനോജ് നാരാവനെ ആണ് പുതിയ കരസേനാ മേധാവി. അദ്ദേഹത്തിന് ആശംസ നേരുന്നുവെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. സംയുക്ത സേനാ മേധാവിയായി ചുമതലയേല്‍ക്കാനിരിക്കുകയാണ് ജനറല്‍ ബിപിന്‍ റാവത്ത്.

X

രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവിയാണ് അദ്ദേഹം. ചുമതല ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം പ്രവര്‍ത്തന രീതി ആവിഷ്‌കരിക്കുമെന്ന് ദേശീയ യുദ്ധ സ്മാരകത്തില്‍ മാധ്യമങ്ങളോട് ജനറല്‍ റാവത്ത് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ജനറല്‍ ബിപിന്‍ റാവത്തിനെ പ്രഥമ സംയുക്ത സേനാ മേധാവിയാക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.

ഇന്ന് അദ്ദേഹം കരസേനാ മേധാവി പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൂന്ന് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിരോധ മന്ത്രിയെ ഉപദേശിക്കുകയാണ് സംയുക്ത സേനാ മേധാവിയുടെ ദൗത്യം. സൈനിക കാര്യങ്ങളില്‍ സര്‍ക്കാരിന് വേണ്ട ഉപദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍ലിലും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അധ്യക്ഷനായ ഡിഫന്‍സ് പ്ലാനിങ് കമ്മിറ്റിയിലും സംയുക്ത സേനാ മേധാവി അംഗമായിരിക്കും.

1999ലെ കാര്‍ഗില്‍ യുദ്ധത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയാണ് സംയുക്ത സേനാ മേധാവി ആവശ്യമാണെന്ന് ആദ്യം നിര്‍ദേശിച്ചത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ നിയമനം ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. അധികം വൈകാതെയാണ് ബിപിന്‍ റാവത്തിനെ നിയമിച്ചിരിക്കുന്നത്.

English summary
Will Chalk Out Strategy After Taking Over, Says General Bipin Rawat on New Role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X