എനിക്കുതോന്നുമ്പോള്‍ നിയമസഭയില്‍ വരും: മമതബാനര്‍ജി
കൊല്‍ക്കത്ത: പശ്ചതിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് ആവശ്യമെങ്കില്‍ മാത്രമെ നിയമസഭയില്‍ എത്തുള്ളൂ എന്ന്. ചോദ്യങ്ങളൊന്നും ഇല്ലെങ്കില്‍ താന്‍ സഭയിലെത്തേണ്ട കാര്യമെന്താണെന്നാണ് മമത ചോദിക്കുന്നത്.
തനിക്ക് ആവശ്യമെന്ന് തോന്നുവെങ്കില്‍ മാത്രമേ സഭയില്‍ വരികയുള്ളൂ എന്ന് മമത അറിയിച്ചും കഴിഞ്ഞു. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ വിശദീകരണം.

താന്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് നിയമസഭയിലാണ്. എന്നാല്‍ വിഷയങ്ങളൊന്നും ഇല്ലെങ്കില്‍ സഭയിലെത്തേണ്ട കാര്യമില്ല. ചോദ്യങ്ങളൊന്നും ഇല്ലെങ്കില്‍ താനെന്തിന് സഭയിലെത്തണം. വിഷയങ്ങളില്ലെങ്കില്‍ സഭയിലെത്തേണ്ട ആവശ്യമില്ലെന്നും മമത അറയിച്ചു.
അതേ സമയം മുഖ്യമന്ത്രിയോടു ചോദിക്കാന്‍ നൂറ് കണക്കിന് ചോദ്യങ്ങളുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സി പി എം നേതാവ് അനിസുര്‍ റഹ്മാന്‍ പ്രതികരിച്ചത്












Click it and Unblock the Notifications