കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ തിരിച്ചുവരും, കുറച്ച് നാൾ കാത്തിരിക്കേണ്ടിവരും: എതിരാളികൾക്ക് ഫട്നാവിസിന്റെ മറുപടി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം ബിജെപിയുടെ കയ്യിൽ നിന്ന് വഴുതിപ്പോയതിനുള്ള കാരണം വെളിപ്പെടുത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകളിൽ വിജയിച്ചുകൊണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിരുന്നു. എന്നാൽ ശിവസേന- എൻസിപി- കോൺഗ്രസ് എന്നീ ത്രിക്ഷി സർക്കർ അധികാരത്തിലെത്തിയിരുന്നു.

മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍, ഡിസംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍, ഡിസംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍

ഒക്ടോബർ 21 ന് നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടേതായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ജനവിധിയും ഞങ്ങൾക്ക് അനുകൂലമായിരുന്നു. എന്നാൽ അതിന് മുകളിലായിരുന്നു രാഷ്ട്രീയ കണക്കുകൂട്ടലുകൾ. തിരഞ്ഞെടുപ്പിൽ 40 ശതമാനം മാർക്ക് നേടിയവർ സർക്കാർ രൂപീകരിക്കുകയായിരുന്നു. മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. ഇത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഞങ്ങൾ ഉൾക്കൊള്ളുന്നു.

devendra-fadnavis-

ദേവേന്ദ്ര ഫട്നാവിസിനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള പ്രമേയം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പാസാക്കിയിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനിരുന്ന ശിവസേനയും ബിജെപിയും തമ്മിലിടയുന്നത് മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതിന്റെ പേരിലാണ്. തുടർന്നാണ് മഹാരാഷ്ട്രയിൽ ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശിവസേന- കോൺഗ്രസ് സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറുകയായിരുന്നു.

എനിക്ക് പറയാനുള്ളത് ഞാൻ തിരിച്ചുവരുമെന്നാണ്. നിങ്ങൾ കുറച്ച് സമയം കാത്തിരിക്കേണ്ടതുണ്ട്. ഞാൻ കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്. അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അതിന്മേൽ പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരിക്കലും അറിയില്ല. അത് ഉദ്ഘാടനം ചെയ്യാൻ ഞാനെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കോൺഗ്രസിന്റെ നാനാ പഠോളിനെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി നിയമിച്ചിരുന്നു. സ്പീക്കർ തിരഞ്ഞെടുക്കുന്നതിനുള്ള സമയം രാവിലെ പത്ത് മണിക്ക് അവസാനിക്കാനിരിക്കെ ബിജെപി കിസാൻ കാത്തോറിന്റെ പേരാണ് നിർദേശിച്ചിരുന്നു. മഹരാഷ്ട്ര നിയമസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കുന്നതാണ് പതിവ്.

English summary
Will Come Back, Wait For Some Time": Devendra Fadnavis To BJP's Rivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X