Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി: എത്രപേരെ കോണ്‍ഗ്രസ് പുറത്താക്കും?

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഉയരുന്ന രാഹുല്‍ ഗാന്ധി വിരുദ്ധ പരമാര്‍ശങ്ങളാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച രണ്ട് സീനിയര്‍ നേതാക്കളെ രണ്ടുദിവസത്തിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

രാജസ്ഥാനിലെ എം എല്‍ എയായ ഭന്‍വര്‍ലാല്‍ ശര്‍മയാണ് രാഹുല്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. നേരത്തെ കേരള കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ ടി എച്ച് മുസ്തഫയെയും രാഹുല്‍ ഗാന്ധിയെ കളിയാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ ജോക്കര്‍ എന്നാണ് മുസ്തഫ വിളിച്ചത്.

rahul-gandhi

ശര്‍മയുടെ വിമര്‍ശനം കുറച്ചുകൂടി കടന്നുപോയി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു കൂട്ടം ജോക്കര്‍മാര്‍ എന്നും രാഹുല്‍ ഗാന്ധിയെ ഈ ജോക്കര്‍മാരുടെ എം ഡി എന്നുമാണ് അദ്ദേഹം വിളിച്ചത്. മകനോടുള്ള വാത്സല്യം മാറ്റിവെച്ച് സോണിയാ ഗാന്ധി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്ന ക്രിയാത്മക നിര്‍ദേശവും ശര്‍മ മുന്നോട്ടുവെക്കുന്നു. എന്നാല്‍ ശര്‍മയുടേത് അച്ചടക്ക ലംഘനമാണ് എന്നാണ് രാജസ്ഥാന്റെ പാര്‍ട്ടി ചുമതലയുള്ള സച്ചിന്‍ പൈലറ്റ് പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പോര എന്നും സഹോദരി പ്രിയങ്കയെ എങ്കിലും കൊണ്ടുവരണം എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായമാണ്. തിരഞ്ഞെടുപ്പ് പരാജയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ പരാജയമാണ് എന്ന് പാര്‍ട്ടിക്കുള്ളില്‍ പറയുന്നവരുണ്ട്. നേതൃത്വത്തോടുള്ള ഈ അതൃപ്തി വരും ദിവസങ്ങളില്‍ ഇനിയും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പുറത്തുവന്നേക്കും. രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ വേണ്ടി എത്ര പേരെ കോണ്‍ഗ്രസ് പുറത്താക്കും എന്നതാണ് അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+