Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുലാം നബി ആസാദിനെ സ്വീകരിക്കുമോ? കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് ഇങ്ങനെ..'മടങ്ങി വരാൻ താത്പര്യം അറിയിച്ചു'

ദില്ലി; മുതിർന്ന നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസിലേക്ക് മടങ്ങി വന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഐസിസി നേതൃത്വം. ഗുലാം നബിയെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവാരനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷ ഐക്യത്തിന്റെ പേരിൽ മാത്രമാണെന്നും എ ഐ സി സി വ്യക്തമാക്കി. രാഹുൽ ഗാന്ധിയ്ക്കെതിരെ ആസാദ് നടത്തിയ പ്രതികരണങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്നതാണ് പാർട്ടി നിലപാടെന്നും എ ഐ സി സി നേതൃത്വം പറഞ്ഞു.

coveru-1631616674.jpg -Pro

കോൺഗ്രസിലെ വില്ലൻ രാഹുൽ ഗാന്ധിയാണെന്ന് തുറന്നടിച്ച് കൊണ്ടായിരുന്നു ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. പാർട്ടിക്ക് നൽകിയ രാജിക്കത്തിൽ കടുത്ത വിമർശനമായിരുന്നു ആസാദ് ഉയർത്തിയത്. രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചതെന്നും മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്താൻ പോലും അദ്ദേഹം തയ്യാറായിരുന്നില്ലെന്നുമായിരുന്നു ആസാദിന്റെ ആരോപണം. ഇത്തരത്തിൽ കടുത്ത ആക്ഷേപം ഉയർത്തിയ ഗുലാം നബി രാഹുൽ ഗാന്ധി രാഹുൽ ഗാന്ധിയോട് ഖേദം പ്രകടിപ്പിക്കണെമെന്നതാണ് പാർട്ടിയിലെ പൊതുവികാരമെന്ന് എ ഐ സി സി നേതൃത്വം പറയുന്നു.

അതേസമയം ഗുലാം നബി ആസാദ് കോൺഗ്രസിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചുണ്ടോയെന്നത് സംബന്ധിച്ച് നേതൃത്വം പ്രതികരിച്ചില്ല. പകരം ഗുലാം നബിക്ക് ഒപ്പമുണ്ടായിരുന്നവർ കോൺഗ്രസിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് നേതൃത്വം പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി ഡോ. മനോഹർലാൽ, മുൻ നിയമസഭാംഗം ബൽവൻ സിങ് എന്നിവർ നേരത്തേ കോൺഗ്രസ് വിട്ട് ആസാദിനൊപ്പം ചേർന്നിരുന്നു. എന്നാൽ തീരുമാനം തെറ്റായിപ്പോയെന്നും കോൺഗ്രസിലേക്ക് മടങ്ങുകയാണെന്നും നേതാക്കൾ പ്രതികരിച്ചിരുന്നു. കാശ്മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയിൽ പങ്കെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ജി-23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ, അംബികാ സോണി എന്നിവരുടെ നേതൃത്വത്തിൽ ഗുലാം നബിയുമായി ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയേക്കുമെന്നുള്ള എ എൻ ഐ റിപ്പോർട്ടാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് വഴിവെച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിച്ച് കൊണ്ട് പ്രശ്ന പരിഹാരം എന്ന നിലയ്ക്കുള്ള സാധ്യതകളാണ് നേതാക്കൾ പരിശോധിക്കുന്നതെന്നാണ് എ എൻ ഐ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാർത്തയ്ക്കെതിരെ ഗുലാം നബി രംഗത്തെത്തിയിരുന്നു.കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നുള്ള വാർത്തകൾ യഥാർത്ഥത്തിൽ ഞെട്ടലുണ്ടാക്കിയെന്നാണ് ആസാദ് പ്രതികരിച്ചത്. മടങ്ങി പോവാൻ തനിക്ക് ഉദ്ദേശമില്ലെന്നും ഇത്തരം വാർത്തകളിലൂടെ തന്റെ പാർട്ടിയുടേയും നേതാക്കളുടേയും അനുഭാവികളുടേയും മനോവീര്യം കെടുത്താൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും ആസാദ് തുറന്നടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+