കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ വാരണാസിയിൽ കളി മാറ്റി അഖിലേഷ് യാദവ്, ഇനി പന്ത് രാഹുൽ ഗാന്ധിയുടെ കോർട്ടിൽ!

Google Oneindia Malayalam News

ദില്ലി: വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള തീപാറുന്ന പോരാട്ടം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചാണ് കോണ്‍ഗ്രസ് അജയ് റായിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മോദിക്കെതിരെ പ്രതിപക്ഷം വാരണാസിയില്‍ ഒരുമിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും നിരാശ മാത്രം ബാക്കി.

മോദി ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്നും ജയിക്കുമെന്നുറപ്പിച്ച ഘട്ടത്തിലാണ് അഖിലേഷ് യാദവ് കളിയൊന്ന് മാറ്റിക്കളിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുന്‍ ബിഎസ്എഫ് ജവാന് പിന്തുണ കൊടുക്കുക എന്ന കിടിലന്‍ തന്ത്രം. ഇനി പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ്.

പ്രിയങ്കയെ ഇറക്കാതെ കോൺഗ്രസ്

പ്രിയങ്കയെ ഇറക്കാതെ കോൺഗ്രസ്

ഉത്തര്‍ പ്രദേശ് വഴി ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമായി ചുവട് എടുത്ത് വെച്ച പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഇത്തവണ മോദി നന്നായി വിയര്‍ത്തേനെ. പ്രിയങ്ക മത്സരിക്കാന്‍ സന്നദ്ധയായിട്ടും അത് വേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. 2014ല്‍ മോദിയോട് മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയ അജയ് റായിയെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

അഖിലേഷിന്റെ കളി

അഖിലേഷിന്റെ കളി

എസ്പി-ബിഎസ്പി സഖ്യം ശാലിനി യാദവിനെ ആണ് മോദിയെ നേരിടാന്‍ ഇറക്കിയത്. പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കാന്‍ തയ്യാറാവാത്തതോടെ മോദി ഇത്തവണയും കൂറ്റന്‍ വിജയം വാരണാസിയില്‍ നേടും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിച്ചു. അതിനിടെയാണ് ബിജെപിയെ ഞെട്ടിച്ച് കൊണ്ട് അഖിലേഷ് ഒരു കളി കളിച്ചത്.

മുൻ സൈനികന് പിന്തുണ

മുൻ സൈനികന് പിന്തുണ

വാരണാസിയില്‍ നിന്നും ശാലിനി യാദവിനെ പിന്‍വലിച്ചു. പകരം സൈന്യത്തില്‍ നിന്നും പിരിച്ച് വിടപ്പെട്ട മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന് വാരണാസിയില്‍ പിന്തുണ പ്രഖ്യാപിച്ചു. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ല എന്ന് പരാതിപ്പെട്ടതിനാണ് യാദവിനെ സൈന്യത്തില്‍ നിന്നും പുറത്താക്കിയത്.

അതേ നാണയത്തിലെ മറുപടി

അതേ നാണയത്തിലെ മറുപടി

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുന്ന ഇദ്ദേഹത്തിനെ പിന്തുണയ്ക്കുന്നതിലൂടെ തന്ത്രപരമായ കളിയാണ് മഹാഗഡ്ബന്ധന്‍ കളിക്കുന്നത്. ബാലാക്കോട്ടിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെയും സൈനികന്റെയും പേരില്‍ വോട്ട് പിടിക്കുന്നുണ്ട് ബിജെപി. ഇവിടേക്ക് സൈനികനായിരുന്ന തേജ് ബഹാദൂറിന്റെ കടന്ന് വരവ്.

പന്ത് കോൺഗ്രസ് കോർട്ടിൽ

പന്ത് കോൺഗ്രസ് കോർട്ടിൽ

ഇത് വാരണാസിയില്‍ മോദിക്ക് വലിയ വെല്ലുവിളിയാകും എന്നുറപ്പാണ്. ഇത് മുന്നില്‍ കണ്ടാണ് അഖിലേഷ് യാദവും മായാവതിയും മുന്‍ സൈനികനെ പിന്തുണയ്ക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ വാരണാസിയില്‍ വീണ്ടും ദേശീയ ശ്രദ്ധ എത്തിയിരിക്കുന്നു. ഇനി കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ് പന്തുളളത്.

അജയ് റായിയെ പിൻവലിക്കണം

അജയ് റായിയെ പിൻവലിക്കണം

മോദിക്കെതിരെ നിര്‍ത്തിയിരിക്കുന്ന അജയ് റായിയെ പോലുളള ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുന്‍ ജവാന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്നാണ് അറിയേണ്ടത്. തേജ് ബഹാദൂര്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാവുകയാണ് എങ്കില്‍ മോദിക്ക് വാരണാസിയില്‍ അധിക ജോലിയെടുക്കേണ്ടി വരിക തന്നെ ചെയ്യും.

യഥാര്‍ത്ഥ ചൗക്കീദാര്‍ ആരാണ്

യഥാര്‍ത്ഥ ചൗക്കീദാര്‍ ആരാണ്

അജയ് റായ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി അദ്ദേഹത്തെ പിന്‍വലിപ്പിച്ച് മഹാഗഡ്ബന്ധനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന് കണ്ടറിയണം. പ്രിയങ്ക സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാൻ നേരത്തെ എസ്പി-ബിഎസ്പി സഖ്യം തയ്യാറായിരുന്നു. അതിനിടെ മോദിക്കെതിരെ തേജ് ബഹാദൂര്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വീടുകള്‍ തോറും കയറിയാണ് പ്രചാരണം. യഥാര്‍ത്ഥ ചൗക്കീദാര്‍ ആരാണ് എന്ന് വാരണാസിയിലെ ജനം തീരുമാനിക്കുമെന്ന് തേജ് ബഹാദൂര്‍ പ്രതികരിച്ചു.

<strong></strong>വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾവടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ

<br>ചൗക്കിദാര്‍ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി! സുപ്രീം കോടതിയിൽ മാപ്പ്!
ചൗക്കിദാര്‍ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി! സുപ്രീം കോടതിയിൽ മാപ്പ്!

English summary
Will Congress support Tej Bahadur Yadav in Varanasi against Narendra Modi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X