ഫാസിയാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാവുന്ന കാര്യം പരിഗണിയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി. തന്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ സംസാരിയ്ക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് വിജയിക്കുകയും എംപിമാര്‍ തന്നോട് ആവശ്യപ്പെടുകയും ചെയ്താല്‍ പ്രധാനമന്ത്രിയാവുന്ന കാര്യം പരിഗണിയ്ക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി.
ഉന്നത പദവികള്‍ വഹിയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസിനുള്ളില്‍ പ്രധാനമന്ത്രിമാരെ വോട്ടെടുപ്പിന് മുന്‍പ് തീരുമാനിയ്ക്കുന്ന പതിവില്ലെന്നും മന്‍മോഹന്‍ സിംഗിനെ തെരഞ്ഞെടുത്തത് പോലും കോണ്‍ഗ്രസിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എംപിമാര്‍ക്കുള്ളതാണ് അതിന് വിപരീതമായി ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു.