കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രിയങ്ക വരും,കോൺഗ്രസ് അധികാരം പിടിക്കും';യുപിയിൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്, അഖിലേഷിന് മറുപടി

Google Oneindia Malayalam News

ലഖ്നൗ;കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 7 സീറ്റിൽ ആറിലും യുപിയിൽ ബിജെപിയായിരുന്നു വിജയം കൊയ്തത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസിനെ എഴുതി തള്ളിയിരിക്കുകയാണ് ബിജെപി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലേറുമെന്നും ഉപതിരഞ്ഞെടുപ്പ് വിജയം അതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

അതിനിടെ കോൺഗ്രസിനെ പരിഹസിച്ച് സമാജ്വാദി പാർട്ടിയും രംഗത്തെത്തി. മുൻ നിയമസഭ തിരഞ്ഞെടുപ്പിന് സമാനമായി കോൺഗ്രസുമായി യാതൊരു സഖ്യത്തിനും ഇല്ലെന്നായിരുന്നു അഖിലേഷ് യാദവ് പ്രതികരിച്ചത്. എന്നാൽ വിമർശനങ്ങൾ മറുപടി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

ആത്മവിശ്വാസത്തിൽ കോൺഗ്രസ്

ആത്മവിശ്വാസത്തിൽ കോൺഗ്രസ്

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിച്ചില്ലേങ്കിലും കോൺഗ്രസിന് വോട്ട് ഉയർത്താൻ സാധിച്ചിരു്നു. രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം കോൺഗ്രസിനായിരുന്നു. ഒരിടത്ത് എസ്പിയെയും ഒരിടത്ത് ബിഎസ്പിയെയുമാണ് കോൺഗ്രസ് പിൻതള്ളി മുന്നേറിയത്.

മുന്നേറ്റം നേടുമെന്ന്

മുന്നേറ്റം നേടുമെന്ന്

ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റം നേടാനാകുമെന്ന് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു പ്രതികരിച്ചു.
ശക്തമായ മത്സരമാണ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ കാഴ്ചവെച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുപിയിൽ തനിച്ച് മത്സരിക്കാനാണ് കോൺഗ്രസിന്റെ തിരുമാനമെന്നും ലല്ലു വ്യക്തമാക്കി.

സഖ്യത്തിൽ മത്സരം

സഖ്യത്തിൽ മത്സരം

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ സഖ്യം വിജയിച്ചില്ലെന്ന് മാത്രമല്ല 7 സീറ്റുകൾ മാത്രം നേടാനെ കോൺഗ്രസിന് കഴിഞ്ഞുള്ളു. അതുകൊണ്ട് തന്നെ വരും തിരഞ്ഞെടുപ്പിൽ തനിച്ചേ മത്സരിക്കുവെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

പദ്ധതിയില്ല

പദ്ധതിയില്ല

ഒരു പാര്‍ട്ടിയുമായും സഖ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല. 2022ലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്നും യുപി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാകേഷ് സച്ചന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലംസൂചിപ്പിക്കുന്നത് കോൺഗ്രസിനെ സംസ്ഥാനത്തെ ജനങ്ങൾ സ്വീകരിക്കുന്നുവെന്നതാണെന്നും സച്ചൻ പറഞ്ഞു.

പ്രിയങ്കയുടെ നേതൃത്വത്തിൽ

പ്രിയങ്കയുടെ നേതൃത്വത്തിൽ

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുക. വിജയം കൊയ്യുക തന്നെ ചെയ്യുമെന്നും നേതൃത്വം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ അഭാവം തിരിച്ചടിയായെന്ന വികാരം പാർട്ടിയിൽ ഉണ്ട്. ഇക്കഴിഞ്ഞ ഫിബ്രവരി മുതൽ പ്രിയങ്ക സംസ്ഥാനത്ത് നേരിട്ടെത്തിയിരുന്നില്ല.

നേരിട്ട് എത്തിയില്ല

നേരിട്ട് എത്തിയില്ല

ഉപതിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രചരണം കാഴചവെച്ചപ്പോഴും പ്രിയങ്ക നേരിട്ട് പ്രചരണത്തിന് എത്തിയിരുന്നില്ല. ഇതെല്ലാമാകാം വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിരീക്ഷണം. അതേസമയം പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലേറ്റുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

കെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണികെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണി

ആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കും.. ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ഇടപെടലുമായി കേന്ദ്രംആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കും.. ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ഇടപെടലുമായി കേന്ദ്രം

കോട്ടയത്ത് മുട്ടുമടക്കി ജോസ് വിഭാഗം..എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി.. നഷ്ടം എൻസിപിക്കുംകോട്ടയത്ത് മുട്ടുമടക്കി ജോസ് വിഭാഗം..എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി.. നഷ്ടം എൻസിപിക്കും

English summary
will contest alone in UP assembly election; says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X