കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക?; മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക, അന്തിമ തീരുമാനം ഉടന്‍

Google Oneindia Malayalam News

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നതാണ് പ്രിയങ്ക ഗാന്ധിയുടെ അനുകൂല ഘടകമായി കാണുന്നത്.

<strong>അവസാനവട്ട സര്‍വ്വേയിലും ആധിപത്യം യുഡിഎഫ് തന്നെ; കാസര്‍കോടും ആലപ്പുഴയിലും ഇടുക്കിയിലും അട്ടിമറി</strong>അവസാനവട്ട സര്‍വ്വേയിലും ആധിപത്യം യുഡിഎഫ് തന്നെ; കാസര്‍കോടും ആലപ്പുഴയിലും ഇടുക്കിയിലും അട്ടിമറി

ഉത്തര്‍പ്രദേശ് ഘടകം ഈ ആവശ്യം എഐസിസി നേതൃത്വട് ആവശ്യപ്പെട്ടിണ്ടെങ്കിലും നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തയ്യാറായിട്ടില്ല. അതേസമയം വാരണാസിയില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന നിലപാട് ആവര്‍ത്തിക്കുയാണ് പ്രിയങ്ക ഗാന്ധി. വിശദാംശങ്ങള്‍ ഇങ്ങനെ..

പര്യടനം നടത്തവെ

പര്യടനം നടത്തവെ

വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തില്‍ പര്യടനം നടത്തവേയാണ് വാരണസിയില്‍ മത്സിരിക്കാനുള്ള താല്‍പര്യം പ്രിയങ്ക ആവര്‍‍ത്തിച്ചത്.

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ

വാരാണസിയിൽ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു പ്രിയങ്ക ഗാന്ധി മറുപടി നല്‍കിയത്.

നേരത്തേയും

നേരത്തേയും

ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ പര്യടനത്തിനിടെയായിരുന്നു വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി ആദ്യം പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയോട് ചോദ്യം ഉന്നയിച്ചപ്പോള്‍ മത്സരത്തിനുള്ള സാധ്യതകളെ അദ്ദേഹവും തള്ളിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

രാഹുല്‍ നല്‍കിയ മറുപടി

രാഹുല്‍ നല്‍കിയ മറുപടി

അക്കാര്യം നിങ്ങള്‍ക്ക് സസ്പെന്‍സ് ആയി വിട്ടിരിക്കുന്നുവെന്നായിരുന്നു വാരണാസിയിലെ പ്രിയങ്കഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രമുഖ ദേശീയ മാധ്യമത്തിന് രാഹുല്‍ നല്‍കിയ മറുപടി.

സാധ്യത വർദ്ധിപ്പിക്കുന്നു

സാധ്യത വർദ്ധിപ്പിക്കുന്നു

സസ്പെന്‍സ് എപ്പോഴും ഒരു ചീത്ത കാര്യമല്ല. ഞാന്‍‌ അത് സ്ഥിരീകരിക്കുന്നോ തള്ളിക്കളയുന്നോ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്നാഥ് സിങ്ങിന്റെ മണ്ഡലമായ ലഖ്നൗവില്‍ ഉൾപ്പെടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും വാരണാസി ഒഴിച്ചിട്ടത് പ്രിയങ്കയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

സോണിയ ഗാന്ധിക്ക് വിയോജിപ്പ്

സോണിയ ഗാന്ധിക്ക് വിയോജിപ്പ്

പ്രിയങ്ക ഗാന്ധി നടത്തിയ ഗംഗാ ബോട്ട് യാത്ര അവസാനിച്ചത് വാരണാസിയിലായിരുന്നു. ഇത് മൽസര സൂചനയാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രിയങ്ക മത്സരിക്കുന്നതില്‍ സോണിയ ഗാന്ധിക്ക് വിയോജിപ്പാണെന്നും സൂചനയുണ്ട്.

വസന്ത കുമാറിന്‍റെ വീട് സന്ദര്‍ശിച്ചു

വസന്ത കുമാറിന്‍റെ വീട് സന്ദര്‍ശിച്ചു

അതേസമയം വയനാട്ടില്‍ രണ്ടാം ദിനവും പ്രിയങ്ക ഗാന്ധിയുടെ പര്യടനം തുടരുകയാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രിയങ്ക ഇന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ഹവീല്‍ ദാര്‍ പിവി വസന്ത കുമാറിന്‍റെ വീട് സന്ദര്‍ശിച്ചു.

ശ്രീധന്യയും

ശ്രീധന്യയും

കുടുംബാംഗങ്ങളുമായി ഏറെ നേരം ചെലവഴിച്ച പ്രിയങ്ക ഗാന്ധി . വസന്തകുമാറിന്‍റെ ഭാര്യയേയും മക്കളേയും ആശ്വസിപ്പിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്കയെ കാണാൻ വസന്തകുമാറിന്‍റെ വീട്ടിൽ എത്തിയിരുന്നു

ആദിവാസി ഊരുകളില്‍

ആദിവാസി ഊരുകളില്‍

തുടര്‍ന്ന് ആദിവാസി ഊരുകളിലെ നാട്ടുകാരേയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെ തന്നെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മഴയും മാവോയിസ്റ്റ് ഭീഷണിയും കാരണം സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മത്സരിക്കാന്‍ തയ്യാര്‍

ട്വീറ്റ്

വസന്തകുമാറിന്‍റെ വീട്ടില്‍

ട്വീറ്റ്

<strong>പാലക്കാട് ശക്തമായ ത്രികോണ മത്സരം... വിജയപ്രതീക്ഷയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും സി കൃഷ്ണകുമാറും!!</strong>പാലക്കാട് ശക്തമായ ത്രികോണ മത്സരം... വിജയപ്രതീക്ഷയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും സി കൃഷ്ണകുമാറും!!

English summary
will contest in loksabha election if rahul demanded says priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X