കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖിന്റെ നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി

മുസ്ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

  • By Ashif
Google Oneindia Malayalam News

ദില്ലി: മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ് വിഷയത്തില്‍ അതിന്റെ നിയമവശം മത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി. മുസ്ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍, എന്‍വി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമനിര്‍മാണ സഭയുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ കോടതി പരിശോധിക്കില്ല. മുത്തലാഖ്, നിക്കാഹ്, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളിലെ നിയമവശം മാത്രമാണ് നോക്കുക. കേസിലെ കക്ഷികളുടെ അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യണം. കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിവരങ്ങള്‍ ചുരുക്കി അറിയിക്കാന്‍ നിര്‍ദേശം

കേസിന്റെ ഘടനാപരമായ കാര്യങ്ങള്‍ കോടതിക്ക് പരിഗണിക്കാനാവില്ല. നിയമവശം മാത്രമാണ് കോടതി നോക്കുക. ബാക്കി കാര്യങ്ങള്‍ നിയമനിര്‍മാണ സഭയുടെ പരിധിയിലാണ്. കേസില്‍ മുത്തലാഖിന് വിധേയമായ സ്ത്രീയുമായി സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ ചുരുക്കി അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് അഭിഭാഷകര്‍ക്ക് അനുമതി നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ നിലപാട്

മുത്തലാഖ്, നിക്കാഹ് ഹലാല്‍, ബഹുഭാര്യത്വം തുടങ്ങി മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കണമെന്നും ലിംഗ സമത്വം, മതനിരപേക്ഷത എന്നിവ അടിസ്ഥാനമാക്കി ഇക്കാര്യം പുനപ്പരിശോധിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നത്.

കോടതിക്ക് മുമ്പില്‍ നിരവധി പരാതികള്‍

ഷയറാ ബാനു എന്ന യുവതി ഉള്‍പ്പെടെ നിരവധി പരാതികളാണ് വിഷയത്തില്‍ കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഹര്‍ജികള്‍. ലിംഗ സമത്വം പോലെയുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണ് മുത്തലാഖ് എന്നായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ദുരൂഹത

എന്നാല്‍ ഇക്കാര്യത്തില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കടുത്ത നിലപാടാണ് സ്വീകരിച്ചത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു. മുത്തലാഖിന്റെ കാര്യത്തില്‍ മുസ്ലിം മതനേതാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് അവര്‍ ഒന്നടങ്കം പറയുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചര്‍ച്ചയാവും

മുത്തലാഖ് വിഷയത്തില്‍ രാജ്യത്തെ മുസ്ലിം സംഘടനകളില്‍ നിന്ന് അഭിപ്രായം തേടാന്‍ നിയമകമ്മീഷന്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കില്ലെന്ന് മുസ്ലിം സംഘടനകള്‍ ഒന്നടങ്കം തീരുമാനിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മോദി സര്‍ക്കാര്‍ മുത്തലാഖ് വിഷയത്തിന്റെ മറവില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് മുസ്ലിം സംഘടനകളുടെ ആരോപണം.

English summary
Supreme Court on Tuesday said it would decide issues pertaining to "legal" aspects of the practices of triple talaq, 'nikah halala' and polygamy among Muslims and would not deal with the question whether divorce under Muslim law needs to be supervised by courts as it falls under the legislative domain. "You (lawyers for parties) sit together and finalise the issues to be deliberated upon by us. We are listing it on Thursday for deciding the issues," a bench comprising Chief Justice J S Khehar and Justices N V Ramana and D Y Chandrachud said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X