എന്‍ഡിഎ വിടും! ഭീഷണിയുമായി എന്‍പിപി! വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പ്രതിസന്ധി
Recommended Video

പൗരത്വ ബില്ലില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ എന്‍പിപി. ബില്‍ രാജ്യസഭയില്‍ പാസാക്കായാല്‍ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്ങ്മ വ്യക്തമാക്കി.രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ സഖ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സാങ്ങ്മ പറഞ്ഞു.

മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപിയെ എന്‍പിപി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം മേഘാലയയില്‍ ബിജെപിയുടെ പിന്തുണയോടെയാണ് എന്‍പിപി ഭരിക്കുന്നത്. ജനവരി 8 നാണ് പൗരത്വ ബില്ല് ലോക്സഭയില്‍ പാസാക്കിയത്. അതേസമയം ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാണ്.
രാജ്യസഭയില്‍ ബില്ല് പാസാകാതിരിക്കാന്‍ വിവിധ പാര്‍ട്ടികളെ സമീപിച്ചിട്ടുണ്ട്. ബിജെപി തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലേങ്കില്‍ എസ്പി, ബിഎസ്പി നേതാക്കളെ സമീപിക്കുമെന്നും സാങ്മ പറഞ്ഞു.
.നേരത്തേ ബില്ലില്‍ പ്രതിഷേധിച്ച് ആസാമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications