കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു

Google Oneindia Malayalam News

ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശ്, ഛത്തിസ്ഗ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ്.

ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് നേരത്തെ ഒരു സര്‍വ്വേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി വലിയ തന്ത്രങ്ങളുമായാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എന്നാല്‍ പ്രതിപക്ഷ വിശാല സഖ്യം രൂപീകരിച്ച് അധികാരം പിടിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

കോണ്‍ഗ്രസ്സിന്റെ വീഴ്ച്ച

കോണ്‍ഗ്രസ്സിന്റെ വീഴ്ച്ച

കര്‍ണ്ണാടകയില്‍ ജെഡിഎസ്സുമായി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുണ്ടാക്കാത്തത് കോണ്‍ഗ്രസ്സിന്റെ വീഴ്ച്ചയായി പലരും ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ വിമര്‍ശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മധ്യപ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം രൂപികരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

മായാവതിയുടെ ബിഎസ്പിയുമായി

മായാവതിയുടെ ബിഎസ്പിയുമായി

മായാവതിയുടെ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്. സഖ്യം ഏറെക്കുറെ ഉറപ്പാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പത്ത് ദിവസത്തിനുള്ളില്‍ ഉണ്ടാവുെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതോടെ ദളിത് വോട്ടുകള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ബിഎസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ബിജെപിയുടെ വോട്ട് ശതമാനത്തില്‍

ബിജെപിയുടെ വോട്ട് ശതമാനത്തില്‍

അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവ് വരുത്തുമെന്നും നിരീക്ഷണമുണ്ട്. മധ്യപ്രദേശിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. രാജസ്ഥാനില്‍ ബിജെപി ഇതരപാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍

ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പിയുമായുള്ള സഖ്യം വിജയംകണ്ടതും മധ്യപ്രദേശില്‍ സഖ്യംരൂപീകരിക്കുന്നതിന് പ്രധാനകാരണമായി. യുപിയിലും ഖൊരക്പൂരിലും ഫൂല്‍പൂരിലും നടന്ന തിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ്-എസ്പി-ബിഎസ്പി സഖ്യം വന്‍വിജയം കണ്ടത്.

കഴിഞ്ഞ അഞ്ച് മാസമായി

കഴിഞ്ഞ അഞ്ച് മാസമായി

കഴിഞ്ഞ അഞ്ച് മാസമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-ബിഎസ്പി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.ബിജെപി സര്‍ക്കാറിന് കീഴില്‍ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചെതിനെതിരായി ദളിത് വിഭാഗള്‍ക്കിടയിലെ ജനരോക്ഷം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം.

മധ്യപ്രദേശ് ഭരിക്കുന്നത്

മധ്യപ്രദേശ് ഭരിക്കുന്നത്

ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭരിക്കുന്നത് ബിജെപിയാണ്. മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം ഇവിടെ നിലനില്‍ക്കുന്നു. ഇത് അനുകൂലമാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ബിഎസ്പിയെ കൂടെ ചേര്‍ത്താന്‍ വേറെയും ചില നേട്ടമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.

ബിജെപിക്ക് അധികാരം നഷ്ടപ്പെടും

ബിജെപിക്ക് അധികാരം നഷ്ടപ്പെടും

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീശ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നാണ് എബിപി-സിവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം നേരത്തെ വ്യക്തമാക്കിയിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേ പറഞ്ഞിരുന്നു.

ബിഎസ്പിക്ക് ശക്തമായ സ്വാധീനം

ബിഎസ്പിക്ക് ശക്തമായ സ്വാധീനം

ഉത്തര്‍ പ്രദേശില്‍ ബിഎസ്പിക്ക് ശക്തമായ സ്വാധീനമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. യുപിയില്‍ ബിഎസ്പിയും എസ്പിയും സഖ്യം ചേര്‍ന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടുക. കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ട്.

കൂടെ ചേര്‍ത്താല്‍

കൂടെ ചേര്‍ത്താല്‍

മധ്യപ്രദേശില്‍ ബിഎസ്പിയെ കൂടെ ചേര്‍ത്താല്‍ യുപിയില്‍ നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഎസ്പി-എസ്പി സഖ്യത്തില്‍ കോണ്‍ഗ്രസിനും ചേരാന്‍ സാധിക്കും. ഇതോടെ ബിജെപിയെ യുപിയില്‍ നിന്ന് പൂര്‍ണമായും തുരത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

English summary
Will Deliver Mayawati Deal "Within 10 Days", Says Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X