കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിന് കാരണമാകുമോ? ആശങ്കപ്പെടേണ്ടതുണ്ടോ; വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം മുക്തി നേടുന്നതിനിടെയിലാണ് ആശങ്ക പരത്തി ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പഴയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി ഡെല്‍റ്റ പ്ലസിന് കൂടുതലാണെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

എന്നാല്‍ ഡെല്‍റ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് നിലവില്‍ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി മേധാവി ഡോ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള 3,500 സാമ്പിളുകളില്‍ ഒരു ശതമാനത്തിന് താഴെയാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിടിവിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

india

മൂന്നാമത്തേതിനെക്കുറിച്ച് ആകുലപ്പെടുന്നതിനുമുമ്പ്, തുടര്‍ച്ചയായ രണ്ടാം മഹാമാരിയെക്കുറിച്ച് രാജ്യം ആശങ്കപ്പെടണമെന്ന് അഗര്‍വാള്‍ പറഞ്ഞു. ഇപ്പോഴത്തെ ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്നതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡെല്‍റ്റ വകഭേദത്തിന് മ്യൂട്ടേഷന്‍ സംഭവിച്ചതാണ് പുതിയ വൈറസ്. ഇതിനെ ആശങ്കപ്പടേണ്ടതുണ്ട്.

ഡെല്‍റ്റ പ്ലസ് വേരിയന്റില്‍ 40 ഓളം കേസുകള്‍ മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അതത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവിടങ്ങളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക നിര്‍ദ്ദേശമുണ്ട്.

Recommended Video

cmsvideo
Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

ബിഗ് ബോസ് കിരീടം ആര് ചൂടും?; പോൾ ഫലം ഇങ്ങനെ... താരത്തിന്റെ വൻ കുതിപ്പ്.. കാത്തിരിക്കുന്നത് ട്വിസ്റ്റ്?ബിഗ് ബോസ് കിരീടം ആര് ചൂടും?; പോൾ ഫലം ഇങ്ങനെ... താരത്തിന്റെ വൻ കുതിപ്പ്.. കാത്തിരിക്കുന്നത് ട്വിസ്റ്റ്?

 'തീനാളങ്ങൾക്ക് നക്കിത്തുടക്കാൻ നിന്നുകൊടുക്കില്ല'..കത്ത് വായിച്ചപ്പോൾ അകം നിറയെ മകളുടെ മുഖം';ജലീൽ 'തീനാളങ്ങൾക്ക് നക്കിത്തുടക്കാൻ നിന്നുകൊടുക്കില്ല'..കത്ത് വായിച്ചപ്പോൾ അകം നിറയെ മകളുടെ മുഖം';ജലീൽ

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
Will Delta Plus cause a third wave? Need to worry; This is what Dr Anurag Agarwal says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X