കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയും രാഷ്ട്രിയത്തിലേക്കോ... ബിജെപി കാത്തിരിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കായിക താരങ്ങളോടും സെലിബ്രിറ്റികളോടും നരേന്ദ്ര മോദിക്ക് പ്രത്യേക താത്പര്യമുണ്ടെന്നത് വ്യക്തമാണ്. രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡിനെ കേന്ദ്ര മന്ത്രിയാക്കിയത് തന്നെ അതിനുളള ഉദാഹരണം.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ കുറിച്ചാണ്. ധോണിയും രാഷ്ട്രീയത്തിലേക്കിറങ്ങുമോ... അതും ബിജെപിയിലേക്ക്..?

MS Dhoni

അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയെ പാട്ടിലാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഝാര്‍ഖണ്ഡില്‍ ഇത്തവണ അധികാരം പിടിച്ച ബിജെപിക്ക് ധോണിയെ കൂടി കിട്ടിയാല്‍ അത് ഇരട്ടി മധുരമാകും.

എന്നാല്‍ ധോണി ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിവരം. നേരത്തെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ധോണിക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ധോണി സ്വീകരിച്ചിരുന്നില്ല.

എന്താണ് ധോണിയുടെ രാഷ്ട്രീയ ചായ് വ് എന്നതും ഇതുവരെ വെളിവായിട്ടില്ല. പക്ഷേ ധോണിയുടെ മൂത്ത സഹോദരന്‍ നരേന്ദ്ര സിങ് ധോണി തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിട്ടുണ്ട്. അത് ബിജെപിയുടെ രാഷ്ട്രീയമാണ്. എന്‍എസ് ധോണി ബിജെപിയില്‍ അംഗത്വവും എടുത്തിട്ടുണ്ട്.

ബിജെപിയിലെത്തുകയാണെങ്കില്‍ ധോണിക്ക് രാജ്യസഭ സീറ്റ് നല്‍കുമെന്നാണ് വിവരം. നിലവില്‍ ഒരു രാജ്യസഭ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്.

പക്ഷേ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാത്രമേ വിരമിച്ചിട്ടുള്ളൂ. ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും സജീവമാകുമെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

English summary
Rumors spreading that BJP is approaching MS Dhoni for his political debut.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X