കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍

Google Oneindia Malayalam News

ചെന്നൈ: ബിജെപിക്ക് ഇന്നുവരെ പിടികൊടുക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയത്തിനപ്പുറം ഒന്നിനെയും തമിഴ് ജനത സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ പ്രധാന ശക്തിയാകാന്‍ ഏറെ കാലമായി ബിജെപി ശ്രമിക്കുന്നു. ഡിഎംകെ, അണ്ണാഡിഎംകെ തുടങ്ങിയ രണ്ട് കക്ഷികള്‍ നിലവിലുള്ള കാലംവരെ ബിജെപിയുടെ മോഹം നടക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എന്നാല്‍ ബിജെപി തന്ത്രം മാറ്റി കളിക്കുകയാണ്. അണ്ണാഡിഎംകെയെ മാത്രമല്ല, ഡിഎംകെയെയും അവരുടെ വഴിയിലേക്ക് എത്തിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ഡിഎംകെ. കോണ്‍ഗ്രസിന് ഞെട്ടലുണ്ടാക്കുന്ന നിരീക്ഷണങ്ങളും വിവരങ്ങളുമാണ് പുറത്തുവരുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ...

 മോദിയുടെ ആദ്യ സന്ദര്‍ശനം

മോദിയുടെ ആദ്യ സന്ദര്‍ശനം

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി മരിച്ചിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടവെയാണ് പുതിയ നിരീക്ഷണങ്ങള്‍ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധി അസുഖ ബാധിതനായി കിടന്നപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഈ സമയമാണ് എന്‍ഡിഎ സഖ്യത്തിന് പിന്തുണ നല്‍കുന്ന കാര്യങ്ങള്‍ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതുകൊണ്ട് സഖ്യമാകുമോ

അതുകൊണ്ട് സഖ്യമാകുമോ

കരുണാനിധിയുടെ വിയോഗ വാര്‍ത്തയറിഞ്ഞും മോദി ചെന്നൈയിലെത്തിയിരുന്നു. ഡിഎംകെ നേതാക്കളായ കരുണാനിധിയുടെ മക്കളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതും ബിജെപി-ഡിഎംകെ ബന്ധം സൂചിപ്പിക്കാന്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ നേരത്തെ അണ്ണാ ഡിഎംകെ നേതാവ് ജയലളിത മരിച്ചപ്പോഴും മോദി എത്തിയിരുന്നുവെന്ന മറുവാദവും ഉയരുന്നുണ്ട്.

 മധ്യസ്ഥ റോളില്‍ ബിജെപി

മധ്യസ്ഥ റോളില്‍ ബിജെപി

മോദിയും ഡിഎംകെ നേതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഡിഎംകെ ബിജെപി സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം. ജയലളിതയുടെ മരണത്തോടെ അവരുടെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത രൂപപ്പെടുകയും മൂന്നായി പിളരുകയും ചെയ്തിരുന്നു. അതില്‍ രണ്ടുവിഭാഗത്തെ വീണ്ടും യോജിപ്പിച്ചത് മോദിയുടെ ഇടപെടലായിരുന്നു.

പ്രശ്‌നം പരിഹരിച്ചത് ഇങ്ങനെ

പ്രശ്‌നം പരിഹരിച്ചത് ഇങ്ങനെ

ജയലളിതയുടെ മരണശേഷം പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗവും സംഘടിച്ചപ്പോള്‍ ശശികലയെയും ദിനകരനെയും പിന്തുണയ്ക്കുന്ന വിഭാഗവും അണ്ണാഡിഎംകെയില്‍ രൂപപ്പെട്ടു. പളനിസ്വാമിയെ മുഖ്യമന്ത്രിയും പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയുമാക്കി പരിഹാരം കണ്ടത് ബിജെപിയുടെ മധ്യസ്ഥ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു.

 മറ്റൊരു തരത്തിലും നിയന്ത്രിക്കുന്നു

മറ്റൊരു തരത്തിലും നിയന്ത്രിക്കുന്നു

ഇപ്പോള്‍ അണ്ണാഡിഎംകെ നേതാക്കള്‍ ബിജെപിയോട് കടപ്പെട്ടിരിക്കുന്നവരാണ്. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ സ്വന്തമായി പരിഹരിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. പകരം ബിജെപി കേന്ദ്ര നേതൃത്വം പറയുന്നതിന് അനുസരിച്ചാണ് അണ്ണാഡിഎംകെ നേതാക്കളുടെ നീക്കങ്ങള്‍. മാത്രമല്ല, പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അറസ്റ്റ് ഭീഷണിയും നിലവിലുണ്ട്.

ഡിഎംകെ ഭൂരിപക്ഷം നേടിയാലോ

ഡിഎംകെ ഭൂരിപക്ഷം നേടിയാലോ

അണ്ണാഡിഎംകെയുടെ കാര്യത്തില്‍ ബിജെപിക്ക് ആശങ്കയ്ക്ക് വകയില്ല. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെ കൂടുതല്‍ സീറ്റ് പിടിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ഇവരുമായി ഒരു സഖ്യത്തിന് ബിജെപി ശ്രമിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ശേഖര്‍ അയ്യര്‍ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായം പൂര്‍ണമായി വിശ്വസിക്കാന്‍ സാധിക്കില്ല.

സ്റ്റാലിന്‍ ബിജെപിക്കെതിരെ

സ്റ്റാലിന്‍ ബിജെപിക്കെതിരെ

ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റാണ് സ്റ്റാലിന്‍. സ്റ്റാലിന്റെ നിലപാട് എപ്പോഴും ബിജെപിക്ക് എതിരാണ്. വര്‍ഗീയ രാഷ്ട്രീയം അംഗീകരിക്കില്ല, കോണ്‍ഗ്രസുമായുള്ള സഖ്യം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്- ഈ രണ്ട് കാര്യങ്ങളാണ് ബിജെപിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ സ്റ്റാലിന്‍ എടുത്തുപറയുന്നത്.

ബിജെപിയെ ഡിഎംകെ തള്ളില്ല... കാരണം

ബിജെപിയെ ഡിഎംകെ തള്ളില്ല... കാരണം

എന്നാല്‍ കോണ്‍ഗ്രസുമായി ഡിഎംകെയ്ക്ക് ഒട്ടേറെ പ്രശ്‌നങ്ങളും നിലിവിലുണ്ട്. കോളിളക്കം സൃഷ്ടിച്ച ടുജി സ്്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെയുടെ പ്രതിഛായ നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസാണെന്ന് ഡിഎംകെ നേതാക്കള്‍ ഇപ്പോഴും വിശ്വിസിക്കുന്നു. കരുണാനിധി ബിജെപിയെ അംഗീകരിക്കില്ലെന്നാണ് പൊതുവെയുള്ള നിലപാട്. എന്നാല്‍ അദ്ദേഹം ഒരുകാലത്ത് ബിജെപിക്ക് ഒപ്പമായിരുന്നുവെന്നതും മറക്കാവുന്നതല്ല.

വാജ്‌പേയ് സര്‍ക്കാരില്‍ ഡിഎംകെ

വാജ്‌പേയ് സര്‍ക്കാരില്‍ ഡിഎംകെ

1999ല്‍ വാജ്‌പേയ് സര്‍ക്കാരിന് പിന്തുണ നല്‍കിയ വ്യക്തിയാണ് കരുണാനിധി. ബിജെപി സഖ്യത്തിന് ഒപ്പമായിരുന്ന ജയലളിത ഉടക്കിയപ്പോഴാണ് കരുണാനിധി പിന്തുണ നല്‍കിയത്. ഡിഎംകെ മന്ത്രിമാര്‍ ഏറെകാലം കേന്ദ്രമന്ത്രിസഭയിലുമുണ്ടായിരുന്നു. 2004ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഡിഎംകെ ബിജെപി ബന്ധം വിട്ടത്.

കോണ്‍ഗ്രസിന്റെ ശ്രമം

കോണ്‍ഗ്രസിന്റെ ശ്രമം

2019 ആദ്യപകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ബിജെപിയെ സംബന്ധിച്ചിടത്തോളം അധികാരം നിലനിര്‍ത്തല്‍ നിര്‍ബന്ധമാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ കൂട്ടുപിടിച്ച് സഖ്യസാധ്യതകള്‍ ആരായുന്ന തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് ബിജെപി തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ പാര്‍ട്ടികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

 രഹസ്യനീക്കങ്ങള്‍

രഹസ്യനീക്കങ്ങള്‍

അണ്ണാഡിഎംകെ ഏതെങ്കിലും വിഷയത്തില്‍ ഉടക്കി ബിജെപിയുമായി അകന്നാല്‍ തങ്ങള്‍ അവസരം മുതലെടുക്കുമെന്ന് ഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭയില്‍ ബിജെപിക്ക് മതിയായ അംഗങ്ങള്‍ ലഭിക്കാതെ വന്നാല്‍ ബിജെപി ഡിഎംകെയെ കൂടെ നിര്‍ത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇരുപാര്‍ട്ടികളും ഇക്കാര്യം പരസ്യമായി പറയുന്നില്ല.

ഡിഎംകെയിലും ഭിന്നത

ഡിഎംകെയിലും ഭിന്നത

ഡിഎംകെ ആരുടെ നിയന്ത്രണത്തിലാകും എന്നത് ഇനി നിര്‍ണായകമാണ്. സ്റ്റാലിനാണ് സാധ്യത കൂടുതലെങ്കിലും ജേഷ്ഠ സഹോദര്‍ അഴഗിരിയും അവകാശവാദമുന്നയിക്കുന്നുണ്ട്. പാര്‍ട്ടി നേതാക്കളില്‍ കൂടുതല്‍ തന്നോടൊപ്പമാണെന്ന് അഴഗിരി പറയുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായാല്‍ ബിജെപി സമവായ ചര്‍ച്ചയ്ക്ക് ഇടപെടുമെന്നും സൂചനയുണ്ട്.

കന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമംകന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമം

English summary
Will DMK's Dislike for BJP Come in Way of Alliance in 2019? The Past Provides The Clue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X