കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനികളെയും ബംഗ്ലാദേശികളെയും പുറത്താക്കാനുള്ള സിഎഎയെ പിന്തുണക്കാൻ തയ്യാർ: രാജ് താക്കറെ

Google Oneindia Malayalam News

മുംബൈ: കേന്ദ്രസർക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസർക്കാരിന്റെ പൌരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് രാജ് താക്കറെ വ്യക്തമാക്കിയത്. മുംബൈ ഗുഡ്ഗാവിലെ മഹാ അധിവേഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താക്കറെ ബിജെപിയിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ സൂചന നൽകിയത്. ഭേദഗതി വരുത്തിയ പൌരത്വ നിയമത്തെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്ര നവനിർമാൺ സഭ റാലി സംഘടിപ്പിക്കുമെന്നും താക്കറെ വ്യക്തമാക്കി.

സിഎഎയും എൻആർസിയും തൊഴില്ലായ്മയിൽ നിന്നുള്ള ശ്രദ്ധതിരിക്കാൻ: മൂഡി സർവേ ഫലം കേന്ദ്രസർക്കാരിനെതിരോ?
രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധ മാർച്ചുകൾക്ക് മറുപടി നൽകേണ്ടത് ആവശ്യമാണ്. ദേശീയ പൌരത്വ രജിസ്റ്ററിനെക്കറിച്ചുള്ള ചർച്ചകൾ മുസ്ലിം സമുദായം ഏറ്റെടുക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു. ആ റാലികളിൽ എത്ര ഇന്ത്യക്കാരുണ്ട്? പുറത്തുനിന്നുള്ളവരെ പിന്തുണക്കുന്ന മുസ്ലിങ്ങളെ നമ്മളെന്തിനാണ് പിന്തുണക്കുന്നത്? താക്കറെ ചോദിക്കുന്നു. ഞാൻ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കണ്ടിരുന്നു. ഇന്ത്യയിലെ മുസ്ലിം പണ്ഡിതൻമാർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ആർക്കും അറിയില്ല അവരവിടെ എന്താണ് ചെയ്യുന്നതെന്ന്. പോലീസിന് അങ്ങോട്ട് പോകാനും കഴിയില്ലെന്നും രാജ് താക്കറെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

rajthackeray-

ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പോലും മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച രാജ് താക്കറെയാണ് നിന്ന നിൽപ്പിൽ നിലപാട് മാറ്റി ബിജെപിയുടെ നയങ്ങളെ പരസ്യമായി പിന്തുണക്കുന്നത്. വ്യാഴാഴ്ച കാവി നിറത്തിലുള്ള പുതിയ പതാകയും രാജ് താക്കറെ അനാഛാദനം ചെയ്തിരുന്നു. ശിവജി ഛത്രപതിയുടെ മുദ്രയുള്ള പതാക പാർട്ടിയുടെ പ്ലീനറി യോഗത്തിലാണ് അനാഛാദനം ചെയ്തത്. എന്നാൽ ശിവസേനയുമായുള്ള 25 വർഷത്തെ ബാന്ധവം നഷ്ടമായതിന് പിന്നാലെ എംഎൻഎസുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

English summary
"Will Drive Out Illegal Infiltrators": Raj Thackeray Inches Closer To BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X