Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടികളിൽ E20 പെട്രോൾ അടിച്ചാൽ ഇൻഷുറൻസ് കിട്ടില്ലേ? ഉടമകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാജ്യത്ത് 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോൾ വ്യാപകമായതോടെ വാഹന ഉടമകൾക്കിടയിൽ വലിയ രീതിയിലുള്ള സംശയങ്ങളും ആശങ്കകളും ഉയരുന്നുണ്ട്. പ്രത്യേകിച്ച്, പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ അടിക്കുന്നത് എഞ്ചിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇത് വാഹനങ്ങളുടെ കമ്പനി വാറന്റിയെയും ഇൻഷുറൻസ് ക്ലെയിമുകളെയും ദോഷകരമായി ബാധിക്കുമെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കുമോ എന്ന ആശങ്കയിലാണ് പലരും. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി കേന്ദ്രവും ഇൻഷുറൻസ് കമ്പനികളും പ്രമുഖ വാഹന നിർമ്മാതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഒരു വാഹനത്തിന്റെ ഇൻഷുറൻസ് പരിരക്ഷയോ കമ്പനി നൽകുന്ന ഒറിജിനൽ വാറന്റിയോ യാതൊരു കാരണവശാലും റദ്ദാകില്ലെന്ന് സർക്കാർ ഉറപ്പിച്ച് പറയുന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇൻഷുറൻസിനും വാറന്റിക്കും യാതൊരുവിധ തടസ്സവുമില്ലെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സും വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇ20 ഇന്ധനത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ ചെറുക്കാനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം 10 നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇ20 പെട്രോൾ അടിക്കുന്നത് കൊണ്ട് വാഹനത്തിന്റെ മൈലേജ് 30 ശതമാനം വരെ കുറയുമെന്നും എഞ്ചിൻ പൂർണ്ണമായി തകരാറിലാകുമെന്നുമുള്ള വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് സർക്കാർ അറിയിച്ചു.

e20-petrol-43061783847057 jpg

ശാസ്ത്രീയമായ പഠനങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ എഥനോൾ മിശ്രിത ഇന്ധന പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർക്കുന്നത്. രാജ്യത്തെ എഥനോൾ ഉൽപ്പാദന ശേഷി 2014-ൽ 421 കോടി ലിറ്റർ ആയിരുന്നത് 2026 ആയപ്പോഴേക്കും അഞ്ചിരട്ടി വർദ്ധിച്ച് ഏകദേശം 2,000 കോടി ലിറ്ററായി ഉയർന്നിട്ടുണ്ട്. ഇത് വഴി വിദേശത്തു നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാനും രാജ്യത്തിന് വൻ തുക വിദേശനാണ്യം ലാഭിക്കാനും സാധിച്ചിട്ടുണ്ട്. കൂടാതെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും കർഷകർക്ക് പുതിയ വിപണി സാധ്യതകൾ വഴി മികച്ച വരുമാനം ഉറപ്പാക്കാനും ഈ പദ്ധതി സഹായിക്കുന്നു.

ഒരു ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കാൻ 10,000 ലിറ്റർ വെള്ളം വേണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി. ആധുനിക എഥനോൾ പ്ലാന്റുകളിൽ ഒരു ലിറ്റർ എഥനോൾ നിർമ്മിക്കാൻ വെറും 3 മുതൽ 5 ലിറ്റർ വരെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഈ പ്ലാന്റുകൾ സീറോ ലിക്വിഡ് ഡിസ്ചാർജ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യ മാത്രമല്ല, ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും ഇത്തരത്തിൽ എഥനോൾ കലർന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ ഇ10 ഇന്ധനവും ഇപ്പോൾ ഇ15 ഇന്ധനവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബ്രസീലിൽ ഇ27 ഇന്ധനമാണ് നിലവിലുള്ളത്. ജപ്പാൻ, കാനഡ, തായ്‌ലൻഡ്, കൂടാതെ പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ ഇന്ധന നയത്തിന്റെ ഭാഗമായി എഥനോൾ ബ്ലെൻഡിംഗ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇ20 പെട്രോൾ അടിക്കുന്നത് കൊണ്ട് നിങ്ങളുടെ വാഹന ഇൻഷുറൻസ് ക്ലെയിം നഷ്ടപ്പെടുമെന്ന വാർത്തകൾ തികച്ചും വ്യാജമാണ് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+