'മ്യാൻമർ അതിർത്തിയിൽ വേലി നിർമ്മിക്കും'; ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
ഡൽഹി: മ്യാൻമറിലെ അതിർത്തിയിൽ ഇന്ത്യ വേലി നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി. വംശീയ സംഘട്ടനങ്ങളിൽ നിന്ന് രക്ഷതേടി മ്യാൻമാർ സൈനികർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.
'ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തിയും സംരക്ഷിക്കപ്പെടും',അസം പോലീസ് കമാൻഡോ പാസ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാൻമർ സൈനികരാണ് ഇന്ത്യയിലേക്ക് കടന്നെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-മ്യാൻമാർ അതിർത്തിയിലെ മ്യാൻമാർ കരസേനയുടെ ക്യാമ്പ് ഗോത്ര സായുധസംഘടനയായ അരാകൻ സേന ആക്രമിച്ചതിനെ തുടർന്ന് നിരവധി സൈനികരാണ് മ്യാൻമാർ അതിർത്തി കടന്നെത്തിയത്. ഇവർ മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയിൽ അഭയം പ്രാപിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
അതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിലൂടെ, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സ്വതന്ത്ര സഞ്ചാരം ഫ്രീ മൂവ്മെന്റ് റെജിം അവസാനിക്കും. ഇതോടെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഉടൻ വിസ ആവശ്യമായി വരും.












Click it and Unblock the Notifications