കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍

  • By
Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. അതില്‍ ബിജെപിക്ക് അഭിമാന പോരാട്ടമാണ് മഹാരാഷ്ട്രയിലേത്. ഏത് വിധേനയും ഭരണ തുടര്‍ച്ചയാണ് ബിജെപി ഇവിടെ സ്വപ്നം കാണുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാന്‍ ആകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇത്തവണ ബിജെപിയുമായി ശിവസേന സഖ്യം തുടരുമോയെന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ നില നില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പദം തീരാ തലവേദനയാകുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

<strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍</strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

ഇതിനിടെ വരും തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി എന്‍സിപി സഖ്യത്തില്‍ മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍സിപിയുമായി സഖ്യമുണ്ടായേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും

കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും

ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ഫലം വന്നപ്പോൾ ശിവസേനാ-ബിജെപി സഖ്യം സംസ്ഥാനം തൂത്തുവാരി. ബിജെപി 23 സീറ്റുകളിലും ശിവസേന 18 സീറ്റുകളിലും വിജയിച്ചു. എൻസിപി 4സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 1 സീറ്റാണ്. 2014 ല്‍ 25 സീറ്റുകളായിരുന്നു മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേടിയത്. കനത്ത പരാജയത്തിന് പിന്നാലെ സഖ്യത്തിനുള്ളില്‍ ഭിന്നത ഉടലെടുത്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നായിരുന്നു എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും സഖ്യം വേണ്ടെന്ന് ആവര്‍ത്തിച്ചു.

 സഖ്യം തുലാസില്‍

സഖ്യം തുലാസില്‍

എന്നാല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും എന്‍സിപിയുമായി സഖ്യത്തില്‍ തന്നെ മത്സരിക്കുമെന്ന് അശോക് ചവാന്‍ വ്യക്തമാക്കി. സഖ്യചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സഖ്യം സംബന്ധിച്ച് ധാരണയായിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ അന്തിമ തിരുമാനം കൈക്കൊള്ളുമെന്നും ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അശോക് ചവാന്‍ വ്യക്തമാക്കി. അതേസമയം എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വീണ്ടും കൈകോര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ശിവസേനയുമായുള്ള ബിജെപിയുടെ സഖ്യം വീണ്ടും തുലാസില്‍ ആയിരിക്കുകയാണ്.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

മുഖ്യമന്ത്രി പദമാണ് സഖ്യത്തില്‍ പ്രധാന തര്‍ക്കത്തിന് വഴി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ശിവസേനയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാര്യം അമിത് ഷാ അംഗീകരിച്ചിരുന്നതാണെന്നും ശിവസേന പറയുന്നു.എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പ് വിജയം

തിരഞ്ഞെടുപ്പ് വിജയം

സഖ്യം വീണ്ടും തുലാസിലായതോടെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാമെന്നാണ് ഇരു പാര്‍ട്ടികളിലേയും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയം ചൂണ്ടിക്കാട്ടിയാണ് സഖ്യം ഉപേക്ഷിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. സഖ്യത്തിലാണെങ്കില്‍ തന്നെ പകുതി സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ശിവസേന നേരത്തേ പ്രഖ്യാപിച്ചതാണ്.

സമയമായി

സമയമായി

സഖ്യം തുടര്‍ന്നാല്‍ സീറ്റ് വിഭജനം കീറാമുട്ടിയാകും. ഇത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയ്ക്ക് കാരണമാകുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം തങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ണില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള സമയം ആയെന്നാണ് ശിവസേനയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ഉദ്ദവ് താക്കറയുടെ മകന്‍ ആദിത്യ താക്കറയെയാണ് ശിവസേന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നത്.

<strong>കോൺഗ്രസ് അധ്യക്ഷ സ്ഥാനം വിട്ടൊഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് ഒരു മുഖ്യമന്ത്രി... ഛത്തീസ്ഗഢിൽ സംഭവിച്ചത്</strong>കോൺഗ്രസ് അധ്യക്ഷ സ്ഥാനം വിട്ടൊഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് ഒരു മുഖ്യമന്ത്രി... ഛത്തീസ്ഗഢിൽ സംഭവിച്ചത്

<strong>'ഒറ്റപ്പെട്ട സംഭവം' എന്ന പ്രയോഗം ഇല്ലായിരുന്നെങ്കിൽ പിണറായിയും സിപിഎമ്മും വിഷമിച്ചു പോയേനെ: ചാമക്കാല</strong>'ഒറ്റപ്പെട്ട സംഭവം' എന്ന പ്രയോഗം ഇല്ലായിരുന്നെങ്കിൽ പിണറായിയും സിപിഎമ്മും വിഷമിച്ചു പോയേനെ: ചാമക്കാല

English summary
Will form alliance with NCP says former CM Asok chavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X