കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനകം കർണാടകത്തിൽ ബിജെപി സർക്കാർ! യെദ്യൂരപ്പ വിവാദത്തിൽ

Google Oneindia Malayalam News

Recommended Video

cmsvideo
22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനകം കർണാടകത്തിൽ BJP സർക്കാർ | Oneindia Malayalam

ബെംഗളൂരു: തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പ്രസ്താവനയുമായി ബിഎസ് യെദ്യൂരപ്പ രംഗത്ത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 22 സീറ്റുകള്‍ ലഭിക്കുകയാണ് എങ്കില്‍ 24 മണിക്കൂറിനകം കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം. യരഗട്ടിയില്‍ നടന്ന തിരഞ്ഞെടുുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് യെദ്യൂരപ്പയുടെ വിവാദ പ്രസംഗം.

തൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചനതൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചന

കര്‍ണാടകത്തില്‍ ആകെ 28 ലോക്‌സഭാ സീറ്റുകളാണ് ഉളളത്. ഇതില്‍ 16 സീറ്റുകളിലാണ് 2014ല്‍ ബിജെപി വിജയിച്ചത്. ഇത്തവണ 22 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം. കോണ്‍ഗ്രസിലെ 20 എംഎല്‍എമാര്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിച്ചിട്ടില്ല എന്നും യെദ്യൂരപ്പ പറഞ്ഞു.

bjp

സംസ്ഥാനത്ത് വികസന മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ 22ലധികം സീറ്റുകള്‍ നേടുമെന്ന് നേരത്തെ യെദ്യൂരപ്പ പ്രവചിച്ചിരുന്നു. എന്നാല്‍ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും കര്‍ണാടകത്തില്‍ ഒപ്പത്തിനൊപ്പമായിരിക്കും എന്നാണ്.

നേരത്തെ പാകിസ്താന് എതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരില്‍ യെദ്യൂരപ്പ പുലിവാല്‍ പിടിച്ചിരുന്നു. മിന്നലാക്രമണത്തിന്റെ ക്രഡിറ്റ് മോദിക്ക് നല്‍കിയതാണ് വിനയായത്. കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഓപ്പറേഷന്‍ ലോട്ടസെന്ന പേരില്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമം തുടരുമെന്ന സൂചനയാണ് യെദ്യൂരപ്പ നല്‍കുന്നത്.

English summary
Will form govt in Karnataka within 24 hours if BJP wins 22 Lok Sabha seats, boasts Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X