കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദാ ബംഗാള്‍ രാഷ്ട്രീയത്തിലേക്ക്? എല്ലാം മാറ്റി മറിച്ചത് അമിത് ഷായുടെ വീട്ടിലെ ആ ഒറ്റ രാത്രി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ ബിസിസിഐയുടെ പുതിയ പ്രസിഡന്‍റായപ്പോള്‍ പിറന്നത് പുതിയൊരു ചരിത്രമായിരുന്നു. 65 വര്‍ഷത്തിനിടെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ)യുടെ മുഴുവന്‍ സമയ അധ്യക്ഷനായെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായിരിക്കുകയാണ് ഗാംഗുലി. ലോകം മുഴുവന്‍ ആകാംഷയോടെയാണ് വാര്‍ത്തയെ നോക്കി കണ്ടത്. എന്നാല്‍ അല്‍പം ആശങ്കയോടും പ്രതീക്ഷയോടെയുമാണ് ബംഗാള്‍ രാഷ്ട്രീയം ദാദയുടെ വരവിനെ എതിരേറ്റത്.

സിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ വാദംസിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ വാദം

കാരണം വരാന്‍ പോകുന്ന ദിനങ്ങളില്‍ ക്രിക്കറ്റിന്‍റെ ദാദ ബംഗാള്‍ രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമായി മാറിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒരു പക്ഷേ മുഖ്യമന്ത്രി മമതാ ബാനര്ക്കെതിരെയുള്ള ബിജെപിയുടെ ട്രംപ് കാര്‍ഡ് ആയി തന്നെ(?). വിശദാംശങ്ങളിലേക്ക്

ആദ്യ ഘട്ട വിജയം

ആദ്യ ഘട്ട വിജയം

മമത ബാനര്‍ജിയെന്ന അതിശക്തയായ നേതാവിന്‍റെ ചിറകരിയുകയെന്ന ലക്ഷ്യവുമായി ബംഗാളില്‍ ഗാംഗുലിയെ മുന്‍നിര്‍ത്തി കളം കീഴടക്കാന്‍ ബിജെപി കൊണ്ട് പിടിച്ച് ശ്രമത്തിലായിരുന്നു. ആ നീക്കത്തിന്‍റെ ആദ്യഘട്ട വിജയമാണ് ബിസിസിഐയുടെ 'അധ്യക്ഷ' കസേരയിലൂടെ ബിജെപി നേടിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദീദിയ്ക്കൊപ്പം

ദീദിയ്ക്കൊപ്പം

മുതിര്‍ന്ന പരിചയ സമ്പന്നരായവരേയെല്ലാം തഴ‍ഞ്ഞ് കൊണ്ടായിരുന്നു മമതയുടെ നീക്കം. അതേസമയം മമതയുടെ പരിഗണനയെ ഗാംഗുലിയും വിലമതിച്ചിരുന്നു. 2014 ലും 2016 ലും ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിക്കണമെന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഗാംഗുലി തള്ളി. ദീദിയ്ക്കൊപ്പം തന്നെ ഗാംഗുലി നിലയുറച്ചു.

ഒറ്റ രാത്രി കൊണ്ട്

ഒറ്റ രാത്രി കൊണ്ട്

എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞു. ദില്ലിയില്‍ അമിത് ഷായുടെ വസതിയില്‍ ബിസിസിഐ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചയില്‍ ഗാംഗുലിയും പങ്കെടുത്തു. ഷായുടെ മകന്‍ ജയ് ഷായും അസമിലെ അതിശക്തനായ നേതാവായ ഹിമന്ത് ബിശ്വാസ് ശര്‍മ്മയും യോഗത്തിന്‍റെ ഭാഗമായിരുന്നു.

അമിത് ഷായുടെ വസതിയില്‍

അമിത് ഷായുടെ വസതിയില്‍

മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കൊപ്പം അസം ക്രിക്കറ്റ് അസോസിയേഷനും ഗാംഗുലിയെ പിന്തുണയ്ക്കുന്നത് വരെ കൃഷ്ണമേനോന്‍ മാര്‍ഗിലെ അമിത് ഷായുടെ വീട്ടില്‍ നടന്ന യോഗം തുടര്‍ന്നു.ഈ യോഗത്തില്‍ വെച്ചാണ് മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേലും ദില്ലി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് രജത് ശര്‍മയും ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തഴയപ്പെട്ടത്.

വരുതിയിലാക്കാന്‍?

വരുതിയിലാക്കാന്‍?

ഗാംഗുലിയെ അധ്യക്ഷനാക്കുന്നതില്‍ മുന്‍ ബിസിസിഐ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അനുരാഗ് താകുറിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടെന്നാണ് കണക്കാപ്പെടുന്നത്. താക്കോല്‍ സ്ഥാനം നല്‍കി ഗാംഗുലിയെ വരുതിയിലാക്കുകയെന്ന തന്ത്രമാണ് താകൂര്‍ പയറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

നിഷേധിച്ച് ഗാംഗുലി

നിഷേധിച്ച് ഗാംഗുലി

ഗാംഗുലി അതിശക്തനായൊരു എതിരാളിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന് രാഷ്ട്രീയം വഴങ്ങുമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയും, ഒരു തൃണമൂല്‍ മന്ത്രി പ്രതികരിച്ചു. അതേസമയം ബിസിസിഐ അധ്യക്ഷ പദവി ബിസിസിഐയിലേക്കുള്ള ചുവടുവെപ്പാണെന്നുള്ള വാര്‍ത്തകളേയെല്ലാം ഗാംഗുലി നിഷേധിച്ചിട്ടുണ്ട്.

അന്ന് മത്സരിച്ചില്ല

അന്ന് മത്സരിച്ചില്ല

2016 ല്‍ ബിജെപിയുടെ മുഖമായി ബംഗാള്‍ രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഗാംഗുലിക്ക് മേല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ഗാംഗുലി അതിന് വഴങ്ങിയിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസും സമാനമായ നീക്കം നടത്തിയിരുന്നു. മമതയുടെ ആവശ്യത്തേയും ഗാംഗുലി അന്ന് നിഷേധിച്ചു.

ദീദിക്കെതിരെ തന്നെ?

ദീദിക്കെതിരെ തന്നെ?

ബിസിസിഐ അധ്യക്ഷനായി ഇനി 10 മാസമാണ് ഗാംഗുലിയുടെ കാലാവധി. തൊട്ട് പിന്നാലെ തന്നെ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങു. അമിത് ഷായുടെ പരിഗണനയ്ക്ക് പ്രത്യുപകാരം ചെയ്യാന്‍ ദാദാ ഉറപ്പിച്ചാല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ ദാദാ-ദീദി പോരിന് കളമൊരുങ്ങുമെന്ന് ഉറപ്പിക്കുന്നവര്‍ കുറവല്ല.

വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്

ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം

English summary
Will ganguly enter bengal politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X