ഭീകരാക്രമണത്തിന് ചുട്ട മറുപടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്
ദില്ലി: ഇന്ത്യയില്‍ ആര് ഭീകരാക്രമണം നടത്തിയാലും ചുട്ട മറുപടി കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താനുമായി ഇന്ത്യ നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ട്. പാകിസ്താനുമായി മാത്രമല്ല, എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം വേണമെന്നാണ് ഇന്ത്യയുടെ താല്‍പര്യം. എന്ന് കരുതി രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടായാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല - പഞ്ചാബ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗ് ഇത് പറഞ്ഞത്.
പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നും എത്തിയ തീവ്രവാദികളാണ് എന്നാണ് സംശയിക്കപ്പെടുന്നത്. പുതുവര്‍ഷപ്പിറ്റേന്ന് രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടത്തിയ നാല് ഭീകരരെയും സുരക്ഷാ സേന വധിച്ചു. മൂന്ന് വ്യോമസേന അംഗങ്ങളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ജനുവരി 2 ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വ്യോമസേന കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആര്‍മി, പാരാമിലിട്ടറി, പഞ്ചാബ് പോലീസ് എന്നിവരടങ്ങിയ സുരക്ഷാസേനയുടെ കൃത്യമായ ഇടപെടലാണ് വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കിയത്. സുരക്ഷാ ജീവനക്കാരെയും പട്ടാളക്കാരെയും ഓര്‍ത്ത് രാജ്യത്തിന് അഭിമാനമുണ്ട് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications