കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുവിന് ഗോപീചന്ദിനേക്കാള്‍ മികച്ച പരിശീലകനെ കണ്ടെത്തുമെന്ന് ഉപമുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പി വി സിന്ധുവിന് ഗോപീചന്ദിനേക്കാള്‍ മികച്ച പരിശീലകനെ നിയമിക്കുമെന്ന് തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹമ്മൂദ് അലി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് അലി വിവാദമായേക്കാവുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സിന്ധുവിന്റെ പ്രകടനമികവ് ഗോപീചന്ദിന്റെ പരിശീലനത്തിലൂടെയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രിയുടെ പരാമര്‍ശം.

സിന്ധുവിനെ തെലങ്കാന സ്വന്തമാക്കാന്‍ ശ്രമിക്കുന്നെന്ന് ആന്ധ്രയുടെ ആരോപണമുണ്ടായിരുന്നു. താരത്തിനുവേണ്ടി ഇരു സംസ്ഥാനങ്ങളും വാശിയോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചതും. സിന്ധുവന് സ്വീകരണം ഒരുക്കാനും ഇരു സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. ഇതിനിടയിലാണ് മന്ത്രി ഗോപീചന്ദിനെ ഇകഴ്ത്തി സംസാരിച്ചത്.

gopichand

ഇപ്പോഴത്തെ പരിശീലകന്‍ മികച്ചതാണെങ്കിലും അടുത്തതവണ സ്വര്‍ണം നേടാന്‍ കൂടുതല്‍ മികച്ച പരിശീലനെ നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യം മുഴുവന്‍ സിന്ധുവില്‍ അഭിമാനിക്കുന്നു. ഒരു കളിക്കാരിയും ഇതുവരെ ഇത്തരമൊരു നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ സിന്ധുവിന്റെ പ്രകടനമികവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സിന്ധു വെള്ളിമെഡല്‍ നേടിയതോടെ ലോകമെങ്ങും അറിയുന്ന ബാഡ്മിന്റണ്‍ അക്കാദമിയായി ഗോപീചന്ദിന്റെ അക്കാദമി മാറിയിട്ടുണ്ട്. സിന്ധുവിന് പുറമെ സൈന നേവാളും, പി കശ്യപും, ഒളിമ്പിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കെ ശ്രീകാന്തും ഗോപീചന്ദ് അക്കാദമിയിലൂടെ വളര്‍ന്നുവന്നവരാണ്.

English summary
Will give PV Sindhu proper coaching, says Telangana Deputy CM in gaffe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X