കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീർ മസാല അവിടെ വച്ചോ വീട്ടിൽ മീൻ കറിയുണ്ട്!! അന്‍സാരിയുടെ സസ്യഭക്ഷണ യാത്രയയപ്പ്!!എംപിയുടെ ട്വീറ്റ്

ഭരണപ്രതിപക്ഷ അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുളളവർ പങ്കെടുത്ത വിരുന്നിലായിരുന്നു വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ യാത്രയയപ്പ് ചടങ്ങിയിൽ സസ്യഭക്ഷണം വിളമ്പിയതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ അത്താഴ വിരുന്നിൽ നിന്ന് ഇറങ്ങിപോയി.

ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ സംഘടിപ്പിച്ച അത്താഴവിരുന്നിലായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദി,ധനമന്ത്രി അരുൺജെയ്റ്റ്ലി , അനന്ത് കുമാർ, ഭരണപ്രതിപക്ഷ അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുളളവർ പങ്കെടുത്ത വിരുന്നിലായിരുന്നു വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയത്. ഇതിൽ പ്രതിഷേധ സൂചകമായി ഒബ്രിയൻ ട്വീറ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.

food

ട്വീറ്റ് ഇങ്ങനെയായിരുന്നു: ഉപരാഷ്ട്രപതി ഹമീദ് അൻസരിയുടെ യാത്രയാക്കലിനോട് അനുബന്ധിച്ച് ലോകസഭ സ്പീക്കർ സംഘടിപ്പിച്ച അത്തഴവിരുന്നു നടക്കുകയാണ്. കേന്ദ്രമന്ത്രിമാരും, പ്രതിപക്ഷനേതാക്കളടക്കം എല്ലാവരും വിരുന്നിൽ പങ്കെടുക്കുന്നുണ്ട്. സസ്യഹാരം മാത്രമാണ് . ഞാൻ വീട്ടിലേക്ക് പോകുന്നു. അവിടെ മീൻ കറിയുണ്ട് എന്നായിരുന്നു ട്വീറ്റ്. ഒബ്രിയന്റെ ട്വീറ്റ് പുറം ലോകമറഞ്ഞതോടെ നിരവധിപേരാണ് ഇതിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് സസ്യാഹാരം മാത്രമാക്കി മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കമാണെന്നാണ് കൂടുതലും പേരും പ്രതികരിച്ചത്.

English summary
Trinamool Congress leader and Rajya Sabha MP Derek O’Brien was disappointed with the ‘veg only’ menu at the farewell dinner for outgoing vice-president Hamid Ansari and took to Twitter to share his feelings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X