സ്വർണ ഇറക്കുമതി തീരുവ വർധിപ്പിക്കുമോ; സുപ്രധാന നീക്കത്തിന് കേന്ദ്രം? വില കുതിക്കും
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. പ്രതിവർഷം 700-800 ടൺ സ്വർണമാണത്രേ ഇന്ത്യയുടെ ആവശ്യം. വിവാഹങ്ങൾ, മതപരമായ ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിങ്ങനെ എല്ലാ പ്രധാന മുഹൂർത്തങ്ങളിലും സ്വർണത്തിന് വലിയ പ്രധാന്യം കൽപ്പിക്കാറുണ്ട് നമ്മൾ. ഇങ്ങനെയൊക്കെ ആണെങ്കിലും സ്വർണം രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ലെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാന വെല്ലുവിളി.
പ്രതിവർഷം 2-3 ടൺ മാത്രമാണ് ഇവിടുത്തെ ആഭ്യന്തര ഉൽപാദനം. അതുകൊണ്ട് തന്നെ ആവശ്യത്തിൻ്റെ വലിയ പങ്കും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഈ വർഷം 2025-26-ൽ (2025 ഏപ്രിൽ മുതൽ) സ്വർണ ഇറക്കുമതിയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തെ 3.7 ലക്ഷം കോടി (44 ബില്യൺ ഡോളർ) മൂല്യമുള്ള ഇറക്കുമതിയെ മറികടന്ന്, നടപ്പുവർഷം ഏഴ് മാസത്തിനുള്ളിൽത്തന്നെ ഇത് 41 ബില്യൺ ഡോളർ (ഏകദേശം 559 ടൺ) കടന്നു. 2025 ഒക്ടോബറിൽ മാത്രം 14.7 ബില്യൺ (137-142 ടൺ) മൂല്യമുള്ള റെക്കോർഡ് ഇറക്കുമതിയും രേഖപ്പെടുത്തി.

അതേസമയം ഇറക്കുമതി ഉരുന്നതിനിടെ ഈ വർഷത്തെ ബജറ്റിൽ സ്വർണ ഇറക്കുമതി തീരുവ ഉർത്തുമോയെന്ന ആശങ്കകൾ ഉയരുന്നുണ്ട്. 2024 ലെ ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനമായി കുറച്ചിരുന്നു. ഇതോടെ സ്വര്‍ണ്ണ ഇറക്കുമതി കൂടുകയും വ്യാപാരകമ്മി ഉയരുകയും ചെയ്തു. ഇത് പരിഗണിച്ചാണ് വരാനിരിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള നീക്കമെന്ന തലത്തിലാണ് അഭ്യൂഹം. എന്നാൽ അത്തരത്തിലുള്ള ആലോചനകളൊന്നും നടക്കുന്നില്ലെന്നും ഇറക്കുമതിയിലെ വർധനവ് കാലിക പ്രവണത മാത്രമാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഫിനാൻസ് ടൈംസ് റിപ്പോർട്ടിൽ പറഞ്ഞു.
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഒരിക്കലും ഒരു നല്ല ആശയമായിരിക്കില്ലെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഈ നടപടി രാജ്യത്തേക്കുള്ള സ്വർണ്ണത്തിൻ്റെ ഒഴുക്ക് കുറയ്ക്കണമെന്നില്ല. മാത്രമല്ല ഇത് കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. ഉയർന്ന നികുതികൾ ഡോളർ അടിസ്ഥാനമാക്കിയുള്ള കള്ളക്കടത്തിന് വലിയ പ്രചോദനം നൽകും. അനധികൃത സ്വർണ്ണ വ്യാപാരം നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങളെ പൂർണ്ണമായും ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. തീരുവ കുറച്ചതിനാലാണ് ഇറക്കുമതി വർധിച്ചതെന്ന് പറയാനാകില്ല. ചുങ്കം കുറച്ചതും ഉയർന്ന ഇറക്കുമതിയും തമ്മിൽ യാതൊരു ബന്ധവുമില്ല. സ്വർണ്ണത്തിനായുള്ള ശക്തമായ ആവശ്യകതയാണ് ഇറക്കുമതി വർധിപ്പിച്ചത്',അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില











Click it and Unblock the Notifications