കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകരുടെ വീട്ടിൽ കയറി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും.. ബിജെപി നേതാവിന്റെ ഭീഷണി!

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ്

കുംഹാരി: കേരളം പിടിച്ചെടുക്കാന്‍ ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം സിപിഎം ആണ്. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിനെ കേന്ദ്രത്തിലെ ബിജെപി നേതാക്കളടക്കം കടന്നാക്രമിക്കുന്നത്. കൊട്ടിഘോഷിച്ച് തുടങ്ങിയ ജനരക്ഷാ യാത്രയില്‍ ജനകീയ വിഷയങ്ങളൊന്നും ഉയര്‍ത്തിപ്പിടിക്കാനാവാതെ ചുവപ്പ്-ജിഹാദി ഭീകരത എന്ന പേരിലാണ് മുദ്രാവാക്യങ്ങള്‍. അതിനിടെ കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ എംപിയുമായ സരോജ് പാണ്ഡെയുടേതാണ് കൊലവിളി.

ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!

bjp

കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..

കേരളത്തിലെ സിപിഎം അക്രമങ്ങള്‍ തുറന്ന് കാട്ടുന്നതിന് വേണ്ടിയാണ് അമിത് ഷാ ജനരക്ഷാ യാത്ര തുടങ്ങിവെച്ചത് എന്ന് കുംഹാരിയില്‍ ഒരു പൊതു ചടങ്ങിന് ശേഷം സംസാരിക്കവേ സരോജ് പാണ്ഡെ വ്യക്തമാക്കി. സിപിഎം ഇനിയും ബിജെപിയെ നോക്കി കണ്ണുരുട്ടുകയാണ് എങ്കില്‍ അടുത്ത പടിയായി അവരുടെ വീടുകളില്‍ കയറി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നാണ് സരോജ് പാണ്ഡെ പറഞ്ഞത്. കേരളവും ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ കേന്ദ്ര ഭരണം ഉപയോഗിച്ച് സര്‍ക്കാരുകളെ പിരിച്ച് വിടുമെന്നും ബിജെപി നേതാവ് ഭീഷണിയുയര്‍ത്തി. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ബിജെപി ആണ്. തങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടാമെന്നും സരോജ് പാണ്ഡെ തുറന്നടിച്ചു.

English summary
Kerala political killings: 'Will gouge out eyes of CPM workers', warns BJP leader Saroj Pandey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X