കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തടവുകാരെ വിട്ടയക്കുന്നു; കേരള ഹൈക്കോടതി അടച്ചു, സുപ്രീംകോടതി ഭാഗികമായി അടച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി/കൊച്ചി: കൊറോണ രോഗം പടരുന്ന സാഹചര്യത്തില്‍ കടുത്ത അച്ചടക്ക നടപടികളുമായി കോടതികള്‍. കേരള ഹൈക്കോടതി അടച്ചിടാന്‍ തീരുമാനിച്ചു. സുപ്രീംകോടതി ഭാഗികമായി അടച്ചു. അഭിഭാഷകരുടെ ചേംബര്‍ പൂട്ടി. വാദംകേള്‍ക്കല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും. അതേസമയം, ദില്ലിയിലെ ജയിലുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി കെജ്രിവാള്‍ സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജനങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. മറ്റു ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കോടതി അടച്ചിടുന്നത്. വിശദാംശങ്ങള്‍....

Recommended Video

cmsvideo
കോവിഡ് ഭീതി: കേരളാ ഹൈക്കോടതി ഏപ്രിൽ 8 വരെ അടച്ചു
കേരള ഹൈക്കോടതി അടുത്ത മാസം തുറക്കും

കേരള ഹൈക്കോടതി അടുത്ത മാസം തുറക്കും

കൊറോണ പടരുന്ന സാഹചര്യത്തിലാണ് കേരള ഹൈക്കോടതി അടച്ചിടുന്നത്. ഏപ്രില്‍ എട്ട് വരെയാണ് അടയ്ക്കുക. ഏപ്രില്‍ എട്ടിന് ഹൈക്കോടതിയുടെ വേനല്‍ അവധി ആരംഭിക്കും. ഹേബിയസ് കോര്‍പസ് ഉള്‍പ്പെടെയുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കും.

പ്രവേശനം വിലക്കിയിരുന്നു

പ്രവേശനം വിലക്കിയിരുന്നു

കോടതികളില്‍ ആള്‍ക്കൂട്ടമെത്തുന്നതില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ആശങ്ക പ്രകടിപ്പിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടവര്‍ മാത്രം ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയത്. അകത്തേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദേശം

മുഖ്യമന്ത്രിയുടെ സന്ദേശം

തിങ്കളാഴ്ച രാവിലെ എജി, അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി. ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കാര്യം ഇവര്‍ ചീഫ് ജസ്റ്റിസിനെ ധരിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഏപ്രില്‍ എട്ട് വരെ അടയ്ക്കാന്‍ തീരുമാനിച്ചത്.

സുപ്രീംകോടതി ഭാഗികമായി അടച്ചിടും

സുപ്രീംകോടതി ഭാഗികമായി അടച്ചിടും

അതേസമയം, സുപ്രീംകോടതി ഭാഗകമായിട്ടാണ് അടയ്ക്കുന്നത്. കോടതിയിലെ ലോയേഴ്‌സ് ചേംബര്‍ അടച്ചു. അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി പരിഗണിക്കും. അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരും.

ഒഡീഷ ഹൈക്കോടതി അടച്ചു

ഒഡീഷ ഹൈക്കോടതി അടച്ചു

ഒഡീഷ ഹൈക്കോടതി എല്ലാ വാദം കേള്‍ക്കലും ഈ മാസം 31 വരെ നിര്‍ത്തിവച്ചു. അടിയന്തര പ്രധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത്തരം കേസുകള്‍ ഡെപ്യൂട്ടി രജിസ്ട്രാറെ അറിയിക്കണം. വാട്‌സ് ആപ്പ് വഴിയോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ആണ് അറിയിക്കേണ്ടത്. നേരിട്ട് എത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

ദില്ലിയില്‍ തടവുകാരെ വിട്ടയക്കും

ദില്ലിയില്‍ തടവുകാരെ വിട്ടയക്കും

ദില്ലിയില്‍ ജയിലുകളില്‍ നിന്ന് തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ജയിലുകളില്‍ കൊറോണ രോഗം പടരാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. കുറ്റവാളികള്‍ക്ക് കേസിന്റെ ഗൗരവം പരിശോധിച്ച് പ്രത്യേക പരോള്‍ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടി സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തും.

തടവുകാരുടെ മോചനത്തില്‍ ഉടന്‍ തീരുമാനം

തടവുകാരുടെ മോചനത്തില്‍ ഉടന്‍ തീരുമാനം

രാജ്യത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യം പരിശോധിക്കണം. ഏതൊക്കെ തടവുകാരെ പരിളിലും ജാമ്യത്തിലും വിടാം. എത്രകാലം... എന്നീ കാര്യങ്ങള്‍ സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

English summary
Will Grant Special Parole to Convicts in Delhi; Kerala HC, SC closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X