കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ് ഹിന്ദുക്കളുടെ മൂന്നാം വലിയ രാജ്യം... അവര്‍ ഇങ്ങോട്ട് വന്നാല്‍, ചോദ്യമുയര്‍ത്തി സിപിഎം

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്‍ രാജ്യസഭയില്‍ വോട്ടിനായി ഒരുങ്ങുമ്പോള്‍ നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തി സിപിഎം. ലോകത്ത് ഏറ്റവുമധികം ഹിന്ദുക്കളുള്ള രാജ്യം ബംഗ്ലാദേശാണ്. ബില്‍ പാസായാല്‍ അതിന്റെ പരിണിത ഫലം ഭീകരമായിരിക്കും. ബംഗ്ലാദേശില്‍ വലിയൊരു വിഭാഗത്തെ ഇത് സ്വാധീനിക്കും. അവര്‍ ഇങ്ങോട്ട് വന്നാല്‍ എന്ത് ചെയ്യും. ആരായിരിക്കും അതിന് ഉത്തരവാദിയെന്നും സിപിഎം എംപി ടികെ രംഗരാജന്‍ ചോദിച്ചു.

1

മതത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്ന മുസ്ലീം വിഭാഗങ്ങള്‍ പാകിസ്താനിലുമുണ്ട്. അമിത് ഷാ കാര്യങ്ങള്‍ തെറ്റായിട്ടാണ് പഠിച്ചത്. അവരെ എന്തുകൊണ്ട് അമിത് ഷാ പരിഗണിച്ചില്ല. തമിഴരായ ഹിന്ദുക്കള്‍ ശ്രീലങ്കയില്‍ വംശീയമായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നാണ് ഞങ്ങളുടെ നിലപാട്. അത് മതത്തിന്റെ പേരിലാവരുത്. ഈ ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും രംഗരാജന്‍ പറഞ്ഞു.

അതേസമയം തെലങ്കാന രാഷ്ട്ര സമിതിയും ബില്ലിനെ രൂക്ഷമായി എതിര്‍ത്തിട്ടുണ്ട്. അസമില്‍ ഇന്നുള്ള ഭയത്തിന് കാരണമെന്താണ്. ബില്‍ വന്ന് കഴിയുമ്പോള്‍ ചിലര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതാവും. മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ ഒരുവിഭാഗത്തെയും തഴയാന്‍ പാടില്ല. ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്ത ആവശ്യമില്ല. ബില്‍ പിന്‍വലിക്കേണ്ടതാണെന്നും ടിആര്‍എസ് പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam

കോണ്‍ഗ്രസ് എംപി പി ചിദംബരവും ബില്ലിനെ ചോദ്യം ചെയ്തു. എങ്ങനെയാണ് നിങ്ങള്‍ മൂന്ന് രാജ്യങ്ങളെ മാത്രം ബില്ലില്‍ ഉള്‍പ്പെടുത്തുക. മറ്റ് രാജ്യങ്ങളെ എന്തുകൊണ്ട് തഴഞ്ഞു. ആറ് വിശ്വാസ സമൂഹത്തെ മാത്രമമെന്തിനാണ് നിങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഹസാരാസ്, അഹമ്മദിയാസ് എന്നീ വിഭാങ്ങളെ ഒഴിവാക്കി. അബ്രഹാമിക്ക് വിഭാഗങ്ങള്‍ മൂന്നെണ്ണം ഉണ്ട്. അതില്‍ ഒരു ക്രിസ്ത്യന്‍ വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തുകയും മറ്റ് രണ്ട് വിഭാഗത്തെ എന്തിനാണ് ഒഴിവാക്കിയതെന്നും ചിദംബരം ചോദിച്ചു.

പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്

English summary
will have repercussion in bangladesh cpm warns govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X