ആദ്യം അക്രമം നിര്‍ത്തൂ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ശേഷം പൗരത്വ നിയമ ഹര്‍ജികള്‍ കേള്‍ക്കാം
ദില്ലി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കണമെങ്കില്‍ ദേശവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. പുതിയ പൗരത്വ നിയമം ഭരണഘടനാപരമാണ് എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ വിനീത് ദണ്ഡ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

വ്യാപകമായ അക്രമമാണ് നടക്കുന്നതെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്ന് എന്തിനാണ് പ്രഖ്യാപിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. നിയമത്തിന്റെ സാധുതയാണ് കോടതി പരിശോധിക്കുക. ഭരണഘടനാപരമാണ് എന്ന് പ്രഖ്യാപിക്കുകയല്ല ചെയ്യുകയെന്നും കോടതി വ്യക്തമാക്കി.
ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കമുണ്ടാകണം. അതിന് ഈ പരാതി സഹായിക്കില്ലെന്നും കോടതി വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണ് എന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ആദ്യമായിട്ടാണ് കാണുന്നത്. ഇത്തരം ഉത്തരവ് കോടതി പുറപ്പെടുവിക്കേണ്ടതല്ലെന്ന് നിയമം പഠിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്നും കോടതി അഭിപ്രായപ്പെട്ടു.
പുതിയ നിയമം പൗരന്‍മാരെ ബാധിക്കില്ലെന്നും ഭരണഘടനാപരമാണ് എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും പുനീത് കൗര്‍ ദണ്ഡയും ഹര്‍ജി നല്‍കിയിട്ടുണ്ട്. നിയമത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നും ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ അപേക്ഷിക്കുന്നു. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. പൗരത്വനിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഈ മാസം 23ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications