കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരെ റിപബ്ലിക്ക് ദിനത്തിൽ ആദരിക്കും

Google Oneindia Malayalam News

ദില്ലി; ഗാൽവാൻ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരെ റിപബ്ലിക്ക് ദിനത്തിൽ മരണാനന്തര ബഹുമതി നൽകി ആദരിക്കും.16 ബീഹാർ ബറ്റാലിയണിലെ കേണൽ. ബി സന്തോഷ് ബാബു ഉൾപ്പെടെയുള്ള അഞ്ച് സൈനികരെയാകും ഗാലന്ററി മെഡലുകൾ നൽകി ആദരിച്ചേക്കുകയെന്നാണ് റിപ്പോർട്ട്.ഇത് സംബന്ധിച്ച് സർക്കാർ കൂടുതൽ വിവറങ്ങൾ പുറത്തുവിട്ടിട്ടില്ല.

 republicday-16101

കഴിഞ്ഞ ജൂൺ 15 ന് രാത്രിയാണ് ഗാൽവാൻ അതിർത്തിയിൽ ചൈനയുടേയും ഇന്ത്യയുടേയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്.ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ചൈനയുടെ ഭാഗത്ത് നിന്ന് ആക്രമം ഉണ്ടായത്.സൈനികര്‍ തമ്മില്‍ കല്ലേറും ഇരുമ്പുവടികൊണ്ടുള്ള ആക്രമണവുമാണ് ഉണ്ടായത്.സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.നിരവധി സൈനികർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

ചൈനയുടെ ഭാഗത്തും ആൾനാശം സംഭവിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മരിച്ച സൈനികരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. അതേസമയം 50 ചൈനീസ് സൈനിൿക്കെങ്കിലും ജീവൻ നഷ്ടമായിട്ടുണ്ടാകാം എന്നാണ് കണക്കാപ്പെട്ടിരുന്നത്.തുടർന്നും അതിർത്തി സംഘർഷഭരിതമായിരുന്നു.

സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങൾ ദേശീയ യുദ്ധ സ്മാരകത്തിൽ അലേഖനം ചെയ്തിട്ടുണ്ട്. സൈനികരുടെ ഓർമ്മയ്ക്കായി ലേയിലെ പോസ്റ്റ് 120 ൽ സ്മാരകവും ഇന്ത്യൻ സൈന്യം നിർമ്മിച്ചിട്ടുണ്ട്. ഓപ് സ്‌നോ ലെപ്പേർഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ശബരിമല: മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും ജനുവരി 14 ന്ശബരിമല: മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും ജനുവരി 14 ന്

നഗ്നചിത്രങ്ങള്‍ക്കുവേണ്ടി രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി; വെളിപ്പെടുത്തി അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശിനഗ്നചിത്രങ്ങള്‍ക്കുവേണ്ടി രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി; വെളിപ്പെടുത്തി അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി

English summary
will honor soldiers who were martyred in the Galvan conflict on republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X