കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്

Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്. ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ ലോക്കല്‍ കോടതിയാണ് ധോണിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് വിശ്വ ഹിന്ദു പരിഷത് നേതാവ് വൈ ശ്യാം സുന്ദര്‍ എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

ബിസിനസ് ടുഡേ മാഗസിന്റെ കവര്‍ ചിത്രത്തില്‍ മഹാവിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട എം എസ് ധോണി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഈ പരാതിയില്‍ കോടതി മൂന്ന് തവണ എം എസ് ധോണിക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ധോണി ഇതിന് മറുപടി നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് ധോണിയെ ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടത്.

dhoni

ജൂലൈ പതിനാറിന് മുമ്പ് ധോണിയെ കോടതിയില്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ബിസിനസ് ടുഡേ മാഗസിന്‍ 2013 ഏപ്രില്‍ ലക്കമാണ് വിവാദത്തിന് കാരണമായത്. വലിയ കാര്യങ്ങളുടെ ദൈവം എന്ന അടിക്കുറിപ്പോടെയായിരുന്നു ധോണിയുടെ ചിത്രം. വന്‍കിട ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ധോണി കൈകളില്‍ പിടിച്ചിരുന്നത്. ഒരു കൈയ്യില്‍ ഷൂ പിടിച്ച ധോണിയുടെ ചിത്രം അക്കാലത്ത് തന്നെ വന്‍ വിവാദമായിരുന്നു.

2014 ഫെബ്രുവരി മാസത്തിലാണ് ധോണി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വൈ ശ്യാം സുന്ദര്‍ കോടതിയെ സമീപിച്ചത്. മൂന്ന് തവണ ഈ കേസില്‍ കോടതി ധോണിക്ക് നോട്ടീസ് അയച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി ധോണിയെ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ദില്ലി, പുനെ തുടങ്ങിയ കോടതികളിലും ധോണിക്കെതിരെ സമാനമായ പരാതിയുണ്ട്. പരസ്യങ്ങളിലും മറ്റ് ഫോട്ടോഷൂട്ടുകളിലും അഭിനയിക്കുന്ന മറ്റ് ക്രിക്കറ്റ് താരങ്ങളും വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്.

English summary
A court in Andhra Pradesh Tuesday issued an arrest warrant against Indian cricket team captain MS Dhoni for allegedly hurting the religious sentiments of Hindus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X