ഇന്ത്യയുടെ “സ്മാർട്ട് ഓയിൽ ഗെയിം” അവസാനിക്കുമോ: റഷ്യയെ കൈവിടേണ്ടി വന്നേക്കും; അല്ലാതെ രക്ഷയില്ല
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിർത്തിവെക്കണമെന്ന ആവശ്യം നിരന്തരം ശക്തമാക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം തന്നെ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങൽ അവസാനിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയതായി ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
2022-ൽ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് റഷ്യൻ എണ്ണയുടെ വലിയ ഉപഭോക്താവായി ഇന്ത്യ മാറുന്നത്. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ, ഇന്ത്യ ദിനംപ്രതി 1.9 മില്യൺ ബാരൽ റഷ്യൻ ക്രൂഡ് വാങ്ങി. ഇത് റഷ്യയുടെ മൊത്തം കയറ്റുമതിയുടെ 40% ആണ്. എന്നാൽ അമേരിക്കയും യൂറോപ്യൻ യൂണിയനും (EU) നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ പദ്ധതികള്‍ ഇന്ത്യക്കും റഷ്യയ്ക്കും വൻ സാമ്പത്തിക തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും അമേരിക്കയുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങേണ്ടിവരും എന്നാണ് വിദഗ്ധർ പറയുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്ക ഇതിനകം തന്നെ ഇന്ത്യയുടെ പല ഉൽപ്പന്നങ്ങൾക്കും 25% ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഡിസംബറിന് ശേഷം ചില ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അടുത്ത ജനുവരി 21 മുതൽ റഷ്യൻ എണ്ണയിൽ നിന്നുള്ള ഇന്ധനങ്ങൾക്കുള്ള യൂറോപ്യൻ യൂണിയന്റെ നിരോധനം കൂടി പ്രാബല്യത്തിൽ വരും. ഇത് ഇന്ത്യയിൽ നിന്നുള്ള ഡീസൽ, എയർ ഫ്യൂവൽ കയറ്റുമതിക്ക് തിരിച്ചടിയായേക്കും. റിലയൻസ്, നയാര പോലുള്ള ഇന്ത്യയിലെ വലിയ സ്വകാര്യ റിഫൈനറികൾ റഷ്യൻ എണ്ണയേയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രത്യേകിച്ച് നയാരയുടെ വഡിനാർ റിഫൈനറി പൂർണ്ണമായും റഷ്യൻ എണ്ണയിലാണ് പ്രവർത്തിക്കുന്നത്. ഈ റിഫൈനറിക്ക് ഇതിനകം തന്നെ യൂറോപ്പും ബ്രിട്ടനും ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം പ്രവർത്തന ശേഷി കുറയ്ക്കേണ്ടിവന്നിട്ടുണ്ട്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചാൽ, അതിന്റെ ചില പങ്ക് ചൈന ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ചൈന ഇപ്പോഴും റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ്. ദിനംപ്രതി 2.1 മില്യൺ ബാരലാണ് അവരുടെ വാങ്ങല്‍. എന്നാൽ, ചൈന സാധാരണയായി ഒരു രാജ്യത്തിൽ നിന്നുമുള്ള ഇറക്കുമതി 20 ശതമനത്തിന് മുകളില്‍ മീതെ കൂട്ടാറില്ല. കൂടാതെ, ട്രംപ് ചൈനയേയും സമ്മർദത്തിലാക്കുന്ന സാഹചര്യത്തിൽ റഷ്യയില്‍ നിന്നും കൂടുതല്‍ ഇറക്കുമതിക്ക് അവർ തയ്യാറായേക്കും.
ഇന്ത്യ ഇറക്കുമതി കുറച്ചാല്‍ ആ എണ്ണ ഷാഡോ മാർക്കറ്റ് വഴി വിറ്റഴിക്കാനാകും റഷ്യയുടെ ശ്രമം. അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടക്കാൻ റഷ്യ വലിയൊരു പഴയ ടാങ്കർ നെറ്റ്വർക്ക് ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിൽ റഷ്യയുടെ കടൽമാർഗ്ഗ ക്രൂഡ് കയറ്റുമതിയുടെ 69% "ഷാഡോ ഫ്ലീറ്റ്" ടാങ്കറുകളിലൂടെയായിരുന്നു. സമുദ്രങ്ങളിൽ നടക്കുന്ന ഷിപ്പ്-ടു-ഷിപ്പ് ട്രാൻസ്ഫറുകൾ വഴി എണ്ണയുടെ ഉറവിടം മറയ്ക്കുന്നത് പതിവാണ്.
അതായത്, ഇന്ത്യ നേരിട്ട് വാങ്ങാത്ത എണ്ണ ഒടുവിൽ "ഷാഡോ മാർക്കറ്റ്" വഴി വീണ്ടും ഇന്ത്യയിൽ പോലും എത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രധാനപ്പെട്ട ഒരു വിപണി നഷ്ടപ്പെടുന്നത് റഷ്യയെ വൻ ഇളവുകളിൽ എണ്ണ വിൽക്കാൻ നിർബന്ധിതമാക്കും. ഇത് അത് റഷ്യയുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും. ഇന്ത്യയെ സംബന്ധിച്ചാകട്ടെ ക്രൂഡ് ഓയിലിനും മറ്റുമായി ഗള്‍ഫ് രാജ്യങ്ങളേയും മറ്റും കൂടുതല്‍ ആശ്രയിക്കേണ്ടി വരും. ഫലത്തില്‍ അമേരിക്കയുടെ സമ്മർദ്ദം ഇന്ത്യ ഇതുവരെ ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ സ്വീകരിച്ച് വന്ന "സ്മാർട്ട് ഓയിൽ ഗെയിം" വലിയൊരു പരീക്ഷണമായി മാറുകയാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications